ലണ്ടൻ
ജനുവരി താരലേല വിപണിയിൽ ഇംഗ്ലീഷ് ക്ലബ്ബുകൾ ചെലവഴിച്ചത് 2977 കോടി രൂപ. ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുകയാണിത്. ടോട്ടനം ഹോട്സ്പർ നേട്ടമുണ്ടാക്കി.
യുവന്റസിൽനിന്ന് റോഡ്രിഗോ ബെന്റാങ്കുർ, ഡെയാൻ കുലുസെവ്സ്കി എന്നിവരെ ടോട്ടനം സ്വന്തമാക്കി. ഡെല്ലെ ആല്ലിയെ എവർട്ടണ് വിറ്റു. മാഞ്ചസ്റ്റർ യുണെെറ്റഡിൽനിന്ന് ഡോണി വാൻ ഡി ബീക്കും എവർട്ടണിലെത്തി.
അഴ്സണൽ താരം പിയറി എമെറിക് ഒബമയങ് ഫ്രീ ട്രാൻസ്ഫറിലൂടെ ബാഴ്സലോണയിലെത്തി. പോർട്ടോയുടെ കൊളംബിയൻ വിങ്ങർ ലൂയിസ് ഡയസിനെ സ്വന്തമാക്കി ലിവർപൂൾ മികച്ച നീക്കം നടത്തി.