കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുണ്ടായ കത്തിക്കുത്തിൽ ഒരാൾ മരിച്ചു. പാറോപ്പടി സ്വദേശി ഫൈസൽ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കായംകുളം സ്വദേശി ഷാനവാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് ലിങ്ക് റോഡിൽ രാത്രി ഒമ്പതരയോടെയാണ് സംഭവം. ഫൈസലിനെ കുത്തിയ ശേഷം പ്രതി റെയിൽവേ സ്റ്റേഷനിലേക്ക് ഓടിക്കയറി. തുടർന്ന് മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ വെച്ച് പോർട്ടർമാരും യാത്രക്കാരും ചേർന്നാണ് ഇയാളെ പോലീസിൽ ഏൽപിച്ചത്.