തിരുവല്ല> തിരുവല്ല നെടുമ്പ്രം പുതിയകാവ് ഗവൺമെൻറ് സ്കൂളിനുനേരെ ആക്രമണം നടത്തിയ പ്രതി അസ്റ്റിൽ. നെടുമ്പ്രം തോപ്പില്‍ വീട്ടില്‍ മോന്‍സി മോഹനനെയാണ് (31) പുളിക്കീഴ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂൾ മുറ്റത്ത് നട്ടു വളർത്തിയിരുന്ന ഇരുപതോളം പൂച്ചട്ടികളും നെടുമ്പ്രത്ത് വഴിയോരത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളുടെ ചില്ലുകളും ഇയാൾ അടിച്ചു തകർത്തിരുന്നു.
സിസി ടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ ലഹരിക്ക് അടിമയാണെന്ന് സംശയിക്കുന്നതായും പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു.