ന്യൂഡല്ഹി> ഫൈവ് ജി ഇന്റര്നെറ്റ് സേവനം ഈ വര്ഷം ആരംഭിക്കുമെന്ന് ധനമന്ത്രി നിര്മല സീതാരാമന്. പഠനത്തിനായി പ്രാദേശിക ഭാഷകളില് ടെലിവിഷന് ചാനലുകള് സജ്ജമാക്കുമെന്നും ഡിജിറ്റല് യൂണിവേഴ്സിറ്റി രൂപവത്കരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
സംസ്ഥാന സര്ക്കാര് ജീവനക്കാര്ക്ക് എന്പിഎസ് നിക്ഷേപങ്ങളില് 14 % വരെ നികുതിയിളവ്. ആദായനികുതി റിട്ടേണ് പരിഷ്കരിക്കും. തെറ്റുകള് തിരുത്തി റിട്ടേണ് സമര്പ്പിക്കാന് രണ്ടു വര്ഷം സാവകാശം നല്കും.റിട്ടേണ് അധികനികുതി നല്കി മാറ്റങ്ങളോടെ ഫയല് ചെയ്യാം. മറച്ചുവച്ച വരുമാനം പിന്നീട് വെളിപ്പെടുത്താനും അവസരം നല്കും.ആദായ നികുതി നിരക്കകുളില് മാറ്റം വരുത്തിയില്ല. നികുതി സ്ലാബുകള് നിലവിലെ രീതിയില് തുടരും.
സംസ്ഥാനങ്ങള്ക്ക് 1 ലക്ഷം കോടിയുടെ പലിശ രഹിത വായ്പ നല്കും.രാജ്യത്ത് ‘ഡിജിറ്റല് റുപ്പി’ നടപ്പാക്കും. 2022-23 സാമ്പത്തിക വര്ഷത്തില് അവതരിപ്പിക്കും.ഇതിനായി ബ്ലോക് ചെയിന് സാങ്കേതിക വിദ്യ ഉപയോഗിക്കും.
ആയുധ ഇറക്കുമതി കുറയ്ക്കും. പ്രതിരോധ ഗവേഷണ വികസന ബജറ്റിന്റെ 68 % മെയ്ക് ഇന് ഇന്ത്യ പദ്ധതികള്ക്കാകുമെന്നും ധനമന്ത്രി പറഞ്ഞു