ന്യൂഡല്ഹി> എയര് ഇന്ത്യയ്ക്ക് പിന്നാലെ എല്ഐസിയുടെ സ്വകാര്യവത്കരണവും ഉടനുണ്ടാകുമെന്ന് ധനമന്ത്രി നിര്മല സീതാരാമന്. 2022-23 സാമ്പത്തിക വര്ഷത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യന് സമ്പദ് രംഗം ഈ വര്ഷം 9.2 ശതമാനം വളര്ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത് മുന്കൂട്ടി കണ്ടുള്ള പദ്ധതികളാണ് സര്ക്കാര് രൂപീകരിച്ചിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
മലയോര റോഡ് വികസനത്തിന് പ്രത്യേക പദ്ധതി വരുമെന്നും 25,000 കിലോമീറ്റര് ദേശീയപാത വികസിപ്പിക്കുമെന്നും മന്ത്രി ബജറ്റില് പറഞ്ഞു.എല്ലാവര്ക്കും പാര്പ്പിടവും വെള്ളവും ഊര്ജവും മുഖ്യലക്ഷ്യമാക്കുന്ന ബജറ്റ് സമൂഹത്തിലെ
താഴെക്കിടയിലുള്ള വിഭാഗങ്ങള്ക്ക് പിന്തുണയേകും.
ഏഴു പ്രധാന മേഖലകളെ ലക്ഷ്യമിട്ടു നടപ്പാക്കുന്ന പി.എം.ഗതിശക്തി രാജ്യത്ത് പുതിയ തൊഴിലവസരങ്ങള്ക്കും വികസനത്തിനും സഹായിക്കും. 25 വര്ഷത്തെ വികസനമാര്ഗരേഖയില് സമഗ്രമേഖലയിലും വികസനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും പിഎം ഗതിശക്തിയിലൂടെ അടിസ്ഥാന സൗകര്യമേഖലയില് മികച്ച സൗകര്യങ്ങള് ലഭ്യമാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി
വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കാന് പദ്ധതി.
കാര്ഷിക മേഖലയില് സ്റ്റാര്ട്ടപ്പുകള് പ്രോത്സാഹിപ്പിക്കും.
പി എം ആവാസ് യോജനയില് 80 ലക്ഷം വീടുകള്
പുത്തന് സാങ്കേതികവിദ്യ ഉള്ക്കൊള്ളിച്ച് ഇ-പാസ്പോര്ട്ടുകള് വരുംവര്ഷം നടപ്പാക്കും.
ജല്ജീവന് മിഷന് 60,000 കോടി വകയിരുത്തും.