ജയ്പുർ > പ്രായപൂർത്തിയായ രണ്ടു പേർ വിവാഹം കഴിച്ചോ അല്ലാതെയോ ഒരുമിച്ച് ജീവിക്കുന്നതിൽ സദാചാര ഇടപെടൽ ആവശ്യമില്ലെന്ന് മധ്യപ്രദേശ് ഹെെക്കോടതി. ജബൽപുർ സ്വദേശി ഗുൽജാർ ഖാൻ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി പരിഗണിച്ച് ജസ്റ്റിസ് നന്ദിത ദുബെയാണ് ഇക്കാര്യം പറഞ്ഞത്.
വീട്ടുകാർ പിടിച്ചുവച്ചിരിക്കുന്ന ഭാര്യ ആർതി സഹു (19) വിനെ വിട്ടുകിട്ടണമെന്നായിരുന്നു ഹർജി. ആർതി മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഹർജിയിൽ പറയുന്നു. ആർതിയെ വീട്ടുകാർ വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കി. ഗുൽജാറിന് ഭാര്യയെ വിട്ടുനൽകാനുള്ള നടപടി സ്വീകരിക്കാൻ കോടതി അധികൃതർക്ക് നിർദേശം നൽകി.