കോഴിക്കോട്: മീഡിയ വൺ ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാർത്താ വിതരണ മന്ത്രാലം തടഞ്ഞു. സുരക്ഷാ കാരണങ്ങൾ ഉന്നയിച്ചാണ് സംപ്രേഷണം തടഞ്ഞതെന്ന് ചാനൽ പ്രസ്താവനയിൽവ്യക്തമാക്കി.
സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള തീരുമാനത്തിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാൻ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം തയ്യാറായിട്ടില്ലെന്നും ഉത്തരവിനെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ചാനൽ വ്യക്തമാക്കി.
നേരത്തെ ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതുമായി ബന്ധപ്പെട്ട് മീഡിയ വൺ ചാനലിന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം 48 മണിക്കൂർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. കേബിൾ നെറ്റ് വർക്ക് ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് വിലക്ക് ഏർപ്പെടുത്തിയത്.
Content Highlights: MediaOne channel telecast barred by ministry of information and broadcasting