ഇരിട്ടി> ആറ ളം ഫാമിൽ ഒന്നാം ബ്ലോക്കിൽ ചെത്തു തൊഴിലാളിയെ കാ ട്ടന ചവിട്ടി കൊന്നു. മട്ടന്നൂർ കൊളപ്പ പാണലാട്ടെ പുതിയ പുരയിൽ കെ ബാലകൃഷ്ണൻ – നളിനി ദമ്പതികളുടെ മകനായ റിജേഷ് ആണ് കൊല്ലപ്പെട്ടത്.
ഇന്ന് രാവിലെ തൊഴിൽ സ്ഥലത്ത് വെച്ചാണ് അക്രമം. മറ്റൊരു തൊഴിലാളിയുടെ ബൈക്ക് കാട്ടാന തകർത്തിട്ടുണ്ട്.
പാണലാട് പൊതുജന വായനശാല ആൻഡ് എകെജി മന്ദിരം എക്സിക്യൂട്ടീവ് അംഗവും സിപിഎം പാണലാട് ബ്രാഞ്ച് അംഗവുമാണ്. രണ്ടു വർഷത്തോളമായി ആറളം ഫാമിൽ കള്ള് ചെത്തി വരികയായിരുന്നു. ഇക്കഴിഞ്ഞ 18ന് നാട്ടിലെ ക്ഷേത്രോൽസവത്തിന് വന്നു പോയതായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങൾ: രതീഷ് , റിജിന, റിജിഷ.