കോട്ടക്കൽ
ആര്യവൈദ്യശാലയുടെയും അനുബന്ധസ്ഥാപനങ്ങളുടെയും സ്ഥാപകൻ വൈദ്യരത്നം പി എസ് വാരിയരുടെ സ്മരണാർഥം നടത്താറുള്ള സ്ഥാപകദിനം ആചരിച്ചു. പി എസ് വാരിയരുടെ പ്രതിമയിൽ മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി എം വാരിയർ ഹാരാർപ്പണം നടത്തി. വൈദ്യരത്നം പി എസ് വാരിയർ ആയുർവേദ കോളേജിലെ പ്രതിമയിൽ പ്രിൻസിപ്പൽ ഡോ. സി വി ജയദേവൻ ഹാരാർപ്പണം നടത്തി.
സിഇഒ ഡോ. ജി സി ഗോപാലപിള്ള, ട്രസ്റ്റിമാരായ ഡോ. കെ മുരളീധരൻ, കെ ആർ അജയ്, ഡോ. സുജിത് എസ് വാരിയർ, ഡോ. പി രാംകുമാർ, പി രാജേന്ദ്രൻ (ജോയിന്റ് ജനറൽ മാനേജർ, കോർപറേറ്റ് അഫയേഴ്സ്), ഡോ. പി ആർ രമേഷ് (ചീഫ് ക്ലിനിക്കൽ റിസർച്ച്), പി എസ് സുരേന്ദ്രൻ (ചീഫ് മാനേജർ, ഫെസിലിറ്റി മാനേജ്മെന്റ്), ശൈലജ മാധവൻകുട്ടി (സീനിയർ മാനേജർ, മെറ്റീരിയൽസ്), ഡോ. കെ ലേഖ (സൂപ്രണ്ട്, ചാരിറ്റബിൾ ഹോസ്പിറ്റൽ) എന്നിവർ പങ്കെടുത്തു. സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും നടന്നു. കോവിഡിനെ തുടർന്ന് മാറ്റിവച്ച സ്ഥാപകദിനസമ്മേളനം, പുരസ്കാരസമർപ്പണം തുടങ്ങിയവ ഏപ്രിൽ മൂന്നിന് നടക്കും.-