ലണ്ടൻ
റഷ്യക്കെതിരായ പ്രതിരോധം ശക്തമാക്കുന്നതിന് നാറ്റോ സഖ്യത്തിനുള്ള സൈനിക പിന്തുണ ഇരട്ടിയാക്കുമെന്ന് ബ്രിട്ടന്. നാറ്റോ സേനയ്ക്കൊപ്പം വിന്യസിക്കുന്നതിനായി കൂടുതല് ആയുധങ്ങൾ, യുദ്ധക്കപ്പലുകൾ, ജെറ്റുകൾ എന്നിവയും വിദഗ്ധസേനയെയും ഉടന് വിട്ടുനല്കുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. എസ്തോണിയ കേന്ദ്രീകരിച്ചിരിക്കുന്ന നാറ്റോ സഖ്യത്തിന്റെ പ്രതിരോധ ശക്തിയാണ് വർധിപ്പിക്കുന്നത്.
നിലവില് 1150 സൈനികരെയും ആയുധങ്ങളും ബ്രിട്ടന് കിഴക്കന് യൂറോപ്പില് വിന്യസിച്ചിട്ടുണ്ട്. ഉക്രയ്ന് വിഷയത്തില് റഷ്യന് പ്രധാനമന്ത്രി വ്ലാദിമിര് പുടിനുമായി ബോറിസ് ജോണ്സണ് ഉടന് ചര്ച്ച നടത്തിയേക്കുമെന്നും റിപ്പോര്ട്ടുണ്ട്.















