വാഷിങ്ടൺ
ഉക്രയ്ന് വിഷയത്തില് അമേരിക്കന് സര്ക്കാര് നടത്തുന്ന അമിത ഇടപെടലുകള്ക്കെതിരെ ആഞ്ഞടിച്ച് മുന് യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. ഉക്രയ്നായി അമിത ജാഗ്രത പുലര്ത്തുന്നത് കുറച്ച് അമേരിക്കയുടെ ആഭ്യന്തര അതിര്ത്തി സംരക്ഷിക്കുന്നതിനുകൂടി ബൈഡന് സര്ക്കാര് ശ്രദ്ധിക്കണമെന്ന് ട്രംപ് പറഞ്ഞു.
കിഴക്കൻ യൂറോപ്പിലെ അതിർത്തി സംരക്ഷിക്കാൻ ജോ ബൈഡൻ സൈനികരെ അയക്കുന്നതിനുമുമ്പ് സ്വന്തം അതിർത്തി സംരക്ഷിക്കാൻ ടെക്സസിലേക്ക് സൈന്യത്തെ അയക്കണമായിരുന്നു. ബൈഡന് മൂന്നാം ലോക മഹായുദ്ധത്തിന് വഴിയൊരുക്കുകയാണെന്നും ടെക്സസിലെ കോൺറോയിൽ ശനിയാഴ്ച നടന്ന റാലിയിൽ ട്രംപ് പറഞ്ഞു.















