ന്യൂഡൽഹി
ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പിന്നാലെ മുസഫർനഗർ കലാപം ഉയർത്തിയുള്ള വർഗീയധ്രുവീകരണ നീക്കം തീവ്രമാക്കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും. കലാപത്തിൽ അറുപതിലേറെ ഹിന്ദുക്കൾ കൊല്ലപ്പെട്ടെന്ന് മുറാദ്നഗറിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ യോഗി പറഞ്ഞു. ആയിരത്തിഅഞ്ഞൂറിലേറെ പേർ തടവിലായി. സമാജ്വാദി പാർടിയുടെ ചുവപ്പു തൊപ്പി രാമഭക്തരുടെ രക്തത്താൽ ചുവന്നതാണ്.
കൈരാനയിൽ ഹിന്ദുക്കളുടെ പലായനത്തിനും മുസഫർനഗറിൽ കലാപത്തിനും വഴിയൊരുക്കിയവരാണ് എസ്പി സ്ഥാനാർഥികൾ. മുസഫർനഗറും കൈരാനയും ആവർത്തിക്കപ്പെടാതിരിക്കാൻ വോട്ടു ചെയ്യണമെന്ന് യോഗി പറഞ്ഞു.















