ന്യൂഡൽഹി
അസഹിഷ്ണുതയുടെയും വർഗീയവിദ്വേഷത്തിന്റെയും ഇരുൾ പടർത്തുന്ന കാലത്ത് മഹാത്മാവിന്റെ അനശ്വരസ്മരണ ഉണർത്തി രക്തസാക്ഷിത്വ ദിനം. ഞായറാഴ്ച രാജ്യം ഗാന്ധിജിയുടെ 74–-ാമത് രക്തസാക്ഷിത്വ വാര്ഷികം ആചരിക്കും. 1948 ജനുവരി 30നാണ് ഹിന്ദുമഹാസഭ പ്രവർത്തകനും തീവ്രഹിന്ദുത്വവാദിയുമായ നാഥുറാം വിനായക്ഗോഡ്സെയുടെ വെടിയേറ്റ് ഗാന്ധിജി അന്ത്യശ്വാസം വലിച്ചത്.
രാഷ്ട്രപതിയടക്കം രാജ്ഘട്ടിൽ ആദരമർപ്പിക്കും. രാജ്യത്ത് പകൽ 11ന് രണ്ടു മിനിറ്റ് മൗനം ആചരിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം സംസ്ഥാനസർക്കാരുകളോട് നിർദേശിച്ചു. ഗാന്ധിജിയുടെ പ്രിയപ്പെട്ട ‘അബൈഡ് വിത്ത് മീ’ എന്ന ഗാനം റിപ്പബ്ലിക്ദിന പരേഡിന്റെ ബീറ്റിങ് റിട്രീറ്റിൽനിന്ന് കേന്ദ്രം ഒഴിവാക്കി. ബിജെപി നേതാക്കളായ പ്രഗ്യാസിങ് താക്കൂറും രമേശ്നായിഡു നഗോത്തും ഗാന്ധിഘാതകനായ ഗോഡ്സെയെ രാജ്യസ്നേഹി എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു.