വാഷിങ്ടണ്
അമേരിക്കയില് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഒമ്പതു ലക്ഷം കടന്നു. വെള്ളിയാഴ്ചവരെ 9,05,661 മരണം. ഒമിക്രോണ് തരംഗത്തില്‍ രാജ്യത്തെ കോവിഡ് മരണം പത്തു ലക്ഷം കടക്കുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. അമേരിക്കയില് റിപ്പോര്ട്ട് ചെയ്യുന്ന ഭൂരിഭാഗവും ഒമിക്രോണ് വകഭേദത്തില്പ്പെട്ടതാണ്.
രാജ്യത്തെ മോര്ച്ചറികളില് മിക്ക ദിവസവും ശേഷിയിലധികം മൃതദേഹങ്ങളാണ് സൂക്ഷിക്കുന്നതെന്ന് വിവിധ ആശുപത്രി അധികൃതര് ചൂണ്ടിക്കാട്ടി.ന്യൂജേഴ്സി, പെൻസിൽവാനിയ, അയോവ, മേരിലാൻഡ്, അലാസ്ക, ജോർജിയ സംസ്ഥാനങ്ങളിലാണ് മരണനിരക്ക് ഏറ്റവും കൂടുതല്.
7.5 കോടിയിലധികം പേര്ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. ദിവസേന അഞ്ചുലക്ഷത്തിലധികം രോഗികള്‍.ബ്രസീലില് ഇതവരെ 6,25,948 പേരും റഷ്യയില് 3,29,443 പേരും ബ്രിട്ടനില് 1,55,317 പേരും കോവിഡ് ബാധിച്ച് മരിച്ചു. ഇന്ത്യയില് 4,93,218 പേരാണ് ഇതുവരെ കോവിഡിന് ഇരയായത്. ഉക്രയ്നിലും മരണം ഒരു ലക്ഷം കടന്നു.