വാഷിങ്ടണ്
ഉക്രെയ്ന് വിഷയം പരിഹരിക്കുന്നതിനായി നയതന്ത്ര ചര്ച്ച പുരോഗമിക്കുന്നതിനിടെ ഭീതിവിതച്ച് അമേരിക്ക. ഉക്രെയ്നിലെ റഷ്യ നടത്തുന്ന അധിനിവേശം ഭയാനകമായിരിക്കുമെന്നും സൈനിക നീക്കത്തില് വലിയ തോതില് ആളപായം ഉണ്ടാകുമെന്നും യുഎസ് സംയുക്ത സൈനിക ഉപമേധാവി ജനറൽ മാർക് മില്ലേ പറഞ്ഞു.
ശീതയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കത്തിനാണ് റഷ്യ പദ്ധതിയിടുന്നത്. ഒരു ലഷത്തിലധികം സൈനികരെയും ആുധങ്ങളും ഉക്രെയ്നിന്റെ അതിർത്തിക്ക് സമീപം റഷ്യ വിന്യസിച്ചതായും ജനറൽ മില്ലേ ആരോപിച്ചു.
ഉക്രെയ്നില് പരിഭ്രാന്തിപടര്ത്തുന്നതില് നിന്നും പരസ്യ പ്രതികരണങ്ങളില് നിന്നും പാശ്ചാത്യ രാജ്യങ്ങള് വിട്ടു നില്ക്കണമെന്ന് ഉക്രെയ്ന് പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്കി ആവശ്യപ്പെട്ടു. റഷ്യ സൈനിക വിന്യാസം നടത്തിയെങ്കിലും ഉക്രെയ്നിലേക്ക് കടന്ന് ഉടന് ആക്രമണം നടത്തുമെന്ന് വിശ്വസിക്കുന്നില്ല. പരിഭ്രാന്തി പരത്തുന്നത് ഉക്രെയ്നിന്റെ സമ്പദ്വ്യവസ്ഥ അപകടത്തിലാക്കുന്നുവെന്നും സെലന്സി പറഞ്ഞു.
സുരക്ഷ അവഗണിക്കുന്നു: പുടിന്
റഷ്യയുടെ സുരക്ഷാ പ്രശ്നം പാശ്ചാത്യ രാജ്യങ്ങൾ അവഗണിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. നയതന്ത്ര ചര്ച്ചകള്ക്ക് ഇനിയും അവസരമുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ പുടിന് ടെലിഫോണില് ബന്ധപ്പെട്ടു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടുത്തയാഴ്ച പുടിനുമായി ചര്ച്ച നടത്തിയേക്കും.