തിരുവനന്തപുരം > എറണാകുളം മെഡിക്കല്‍ കോളേജില്‍ പുതിയ എമര്‍ജസി ആൻഡ് ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിന് കേന്ദ്ര സര്‍ക്കാര്‍ 23.75 കോടി രൂപ അനുവദിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നൂതന സംവിധാനത്തോടെയുള്ള എമര്‍ജന്‍സി കെയര്‍, ക്രിട്ടിക്കല്‍ കെയര്‍, അത്യാഹിത വിഭാഗം എന്നിവ ഈ ബ്ലോക്കില്‍ സജ്ജമാക്കും.
അത്യാഹിത വിഭാഗത്തിനോടനുബന്ധിച്ച് ട്രയാജ് സംവിധാനം, അള്‍ട്രാ സൗണ്ട്, സിടി സ്കാന്‍ സംവിധാനം എന്നിവയുണ്ടാകും. മുകളിലത്തെ നിലകളില്‍ ട്രോമ കെയര്‍ ചികിത്സയ്ക്കുള്ള ഓപ്പറേഷന് തീയറ്ററുകള്‍, സ്പെഷ്യലൈസ്ഡ് ഐസിയു റൂമുകള്‍, ചെറിയ വാര്‍ഡുകള്‍ എന്നിവയുമുണ്ടാകും.
അനുബന്ധമായി ഇതിനുവേണ്ട ലാബ് ടെസ്റ്റിങ് സൗകര്യവും ഉണ്ടാകും. മെഡിക്കല്‍ കോളേജിന്റെ ഭാഗമായ 48 സെന്റ് സ്ഥലത്താണ് ഈ കെട്ടിടം നിര്‍മിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.