ബർലിൻ > അഫ്ഗാനിസ്ഥാനിലെ മാനുഷിക പ്രതിസന്ധിയില്‍ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്ര സംഘടന. അഫ്ഗാന് ജനസംഖ്യയുടെ പകുതിയിലധികംപേരും പട്ടിണിയിലാണെന്നും പലരും സ്വന്തം അവയവങ്ങളും കുട്ടികളെയും വിൽക്കുകയാണെന്നും യുഎന്‍ ഭക്ഷ്യ ഏജന്‍സി (ഡബ്ല്യുഎഫ്പി) ചൂണ്ടിക്കാട്ടി.
ലോകരാജ്യങ്ങള്‍ സഹായം വേഗത്തിലാക്കണമെന്നും ഡബ്ല്യുഎഫ്പി മേധാവി ഡേവിഡ് ബേസ്ലി അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിച്ചു. താലിബാന് അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ലോകബാങ്കും അമേരിക്കന്‍ സര്‍ക്കാരും മരവിപ്പിച്ച സഹായധനം പുനഃസ്ഥാപിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
അഫ്ഗാനില്‍ നടക്കുന്നത് മനുഷ്യദുരന്തമാണെന്ന് ചൈനയുടെ യുഎന്‍ അംബാസഡര്‍ ഷാങ് ജുന് ചൂണ്ടിക്കാട്ടി. അടുത്തിടെ അഫ്ഗാന് വനിത സ്ത്രീ ഭക്ഷണത്തിനായി രണ്ട് പെണ്‍കുട്ടികളെയും വൃക്കയും വിറ്റെന്ന വാര്‍ത്ത എടുത്തുപറഞ്ഞായിരുന്നു പ്രതികരണം.