വിവരം ശ്രദ്ധയിൽപ്പെട്ടയുടൻ നേരിട്ട് ഇടപെട്ട് പരസ്യം ഒഴിവാക്കാൻ കർശന നിർദേശം നൽകുകയിരുന്നെന്ന് മന്ത്രി കെ രാധാകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. പ്രസാദ ഊട്ടുമായി ബന്ധപ്പെട്ട എല്ലാ ടെന്‍ഡര്‍ നടപടികളും റദ്ദാക്കിയതായി ദേവസ്വം അറിയിച്ചിട്ടുണ്ട്.
Also Read :
കൊവിഡ് സാഹചര്യത്തിൽ ഗവണ്മെന്റ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്കനുസൃതമായി ഉൽസവ പരിപാടികൾ നടത്തുന്നതിനാൽ ഉൽസവത്തിന്റെ ഭാഗമായ പകർച്ചയും മറ്റും ഒഴിവാക്കി. അതുകൊണ്ട് പാചകത്തിനായി ദേഹണ്ഡക്കാരെ ക്ഷണിക്കേണ്ടതില്ലെന്ന് വെള്ളിയാഴ്ച യോഗം ചേർന്ന ദേവസ്വം കമ്മിറ്റി തീരുമാനിച്ചു.’ മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി.
നേരത്തെ ദേവസ്വം പുറത്തിറക്കിയ നോട്ടീസിലെ നിബന്ധനകൾ സമൂഹമാധ്യമങ്ങളിൽ വിവാദത്തിന് വഴിതെളിയിച്ചിരുന്നു. ഇതോടെയാണ് വിഷയത്തിൽ മന്ത്രിയുടെ ഇടപെടൽ ഉണ്ടായതും പരസ്യം റദ്ദാക്കിയതും. ഫെബ്രുവരി 14 മുതല്‍ 23 വരെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്സവം.
Also Read:
പരസ്യത്തിലുള്ളത് കാലങ്ങളായി പിന്തുടരുന്ന കീഴ്വഴക്കമെന്നാണ് സംഭവത്തില്‍ ദേവസ്വം അധികൃതരുടെ വിശദീകരണമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട്. എന്നാല്‍ സംഭവം ശ്രദ്ധയില്പെട്ടതോടെെ നോട്ടീസിലെ വിവാദ വ്യവസ്ഥ പിന്‍വലിച്ച് പുതിയത് ഇറക്കാന്‍ ദേവസ്വം മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു.