തിരുവനന്തപുരം: ആറ്റിങ്ങൽ മാമത്ത് നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു. സ്വകാര്യ ബസ് ഓട്ടോറിക്ഷയിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഓട്ടേറിക്ഷ തലകീഴായി മറിഞ്ഞു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
വെള്ളിയാഴ്ചരാവിലെ പത്ത് മണിക്കാണ് അപകടം നടന്നത്. അപകടത്തിൽ ഓട്ടോ ഡ്രൈവറായ വിക്രമൻ മരിച്ചു. കോരാണിയിൽ നിന്ന് ആറ്റിങ്ങലിലേക്ക് വരികയായിരുന്ന അമിതവേഗത്തിലെത്തിയ സ്വകാര്യ ബസാണ്ഓട്ടോറിക്ഷയുടെ പിന്നിൽ ഇടിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഓട്ടോഡ്രൈവർ വിക്രമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു. എന്നാൽ മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേ അന്ത്യം സംഭവിക്കുകയായിരുന്നു.
Content Highlights:attingal mama accident auto driver dies















