കോഴിക്കോട്> കെ റെയിൽ വിരുദ്ധ സമരത്തിന്റെ പേരിൽ ക്ഷേത്രവളപ്പിൽ അതിക്രമിച്ച് കയറി സർവേക്കല്ല് പിഴുതുമാറ്റിയതിനും ക്ഷേത്രപരിസരം സമരക്കാരെ കയറ്റി അലങ്കോലമാക്കിയതിനും മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെതിരെ പൊലീസിൽ പരാതി.
ഫറോക്ക് പുറ്റെക്കാട് വാളക്കട ക്ഷേത്ര ക്ഷേമസമിതിയാണ് യൂത്ത് ലീഗ് നേതാവിനെതിരെ പൊലീസിൽ പരാതി നൽകിയത്. ജനുവരി 25ന് വൈകുന്നേരമാണ് ഫിറോസിന്റെ നേതൃത്വത്തിൽ യൂത്ത് ലീഗ് പ്രവർത്തകർ പ്രകടനമായെത്തി കെ റെയിൽ സർവേക്കല്ല് പുഴുതെറിഞ്ഞത്.