തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിധിയിൽ അപ്പീൽ നൽകാനുള്ള നടപടികൾ വേഗത്തിലാക്കി പോലീസ്. കേസ് വിവരങ്ങളും അപ്പീൽ നൽകാനുള്ള ശുപാർശയും എ.ജിക്ക് കൈമാറി. അപ്പീൽ നടപടികൾ വേഗത്തിലാക്കണമെന്നും സംസ്ഥാന പോലീസ് മേധാവി എ.ജിയോട് ആവശ്യപ്പെട്ടു.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതിവിധി പോലീസിന് വലിയ തിരിച്ചടിയായിരുന്നു. കൃത്യമായ അന്വേഷണം നടത്തി പ്രോസിക്യൂഷന് തെളിവുകൾ കൈമാറിയെന്നായിരുന്നു ഇത് സംബന്ധിച്ച പോലീസിന്റെ വിശദീകരണം.
ഈ സാഹചര്യത്തിലാണ് വേഗത്തിൽ അപ്പീൽ നടപടികളുമായി മുന്നോട്ട് പോകാനുള്ള നീക്കം പോലീസ് ആരംഭിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട രേഖകൾ എ.ജിക്ക് കൈമാറി. സംസ്ഥാന പോലീസ് മേധാവിയാണ് രേഖകൾ കൈമാറിയത്. നടപടികൾ വേഗത്തിലാക്കണമെന്ന് എ.ജിയോട് സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.