ന്യൂഡൽഹി> ഒമിക്രോൺ രാജ്യത്തെ പ്രധാന കോവിഡ് വകഭേദമായി മാറിയെന്നും ഡിസംബറിനുശേഷം വ്യാപനം അതിരൂക്ഷമായി തുടരുകയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒമിക്രോൺ ബാധിതരിൽ 77 ശതമാനവും പത്ത് സംസ്ഥാനത്തുനിന്നുള്ളവരാണ്. കോവിഡ് വാക്സിനേഷന്റെ ഫലമായാണ് മരണസംഖ്യ കുറയ്ക്കാനായത്.
90 ശതമാനത്തിലധികം കോവിഡ് ബാധിതരും നേരിയ രോഗലക്ഷണങ്ങളോടെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ഓക്സിജനും ഐസിയു കിടക്കകളും ആവശ്യമുള്ള രോഗബാധിതർ കുറവാണെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.