Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

കച്ചവടം പൂർത്തിയായി; എയർ ഇന്ത്യ ടാറ്റയ്‌ക്ക്‌ കൈമാറി

by News Desk
January 27, 2022
in INDIA
0
കച്ചവടം-പൂർത്തിയായി;-എയർ-ഇന്ത്യ-ടാറ്റയ്‌ക്ക്‌-കൈമാറി
0
SHARES
16
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി > വ്യോമയാനമേഖലയിലെ പൊതുമേഖലാ സ്ഥാപനമായ എയർ ഇന്ത്യയെ ഔദ്യോഗികമായി ടാറ്റ ഏറ്റെടുത്തു. ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖർ ഏറ്റെടുക്കലിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. ഇതിന് പിന്നാലെ കമ്പനിയുടെ ഡയറക്ടേഴ്സ് ബോർഡിൽ നിന്ന് സർക്കാർ പ്രതിനിധികൾ രാജിവച്ചു. പകരം ടാറ്റയുടെ അംഗങ്ങൾ ചുമതലയേറ്റു. ഇതോടെ എയർ ഇന്ത്യ പൂർണമായി സ്വകാര്യ വിമാന കമ്പനിയായി.

കേന്ദ്രസർക്കാർ കഴിഞ്ഞ ഒക്ടോബറിലാണ് 18,000 കോടി രൂപയ്ക്ക് എയർ ഇന്ത്യ ടാറ്റയ്ക്ക് വിറ്റത്. 100 ശതമാനം ഓഹരിയും ടാറ്റ സൺസിന് കൈമാറാൻ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി തീരുമാനിക്കുകയായിരുന്നു. എയർ ഇന്ത്യയുടെ കടം ടാറ്റ ഏറ്റെടുക്കുന്നുവെന്ന പേരിൽ നടന്ന കച്ചവടത്തിൽ കമ്പനിയുടെ 15,300 കോടി രൂപ തട്ടിക്കിഴിച്ചശേഷം 2,700 കോടി മാത്രമാണ് സർക്കാരിന് പണമായി ലഭിച്ചത്.

താരതമ്യേന കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസും ഗ്രൗണ്ട് ഹാൻഡ്ലിങ് കമ്പനിയായ എയർ ഇന്ത്യ സാറ്റ്സിന്റെ 50 ശതമാനം ഓഹരിയും ഏറ്റെടുക്കലിലൂടെ ടാറ്റയ്ക്ക് ലഭിക്കും. സ്ഥലവും കെട്ടിടങ്ങളുമടക്കം എയർ ഇന്ത്യയുടെ 14,718 കോടിരൂപയുടെ ആസ്തി കേന്ദ്രസർക്കാർ രൂപീകരിച്ച എയർ ഇന്ത്യ അസറ്റ് ഹോൾഡിങ് കമ്പനിയ്ക്കാണ്.

നിലവിൽ നൂറ്റിരണ്ട് കേന്ദ്രത്തിലേക്ക് സർവീസ് നടത്തുന്ന എയർ ഇന്ത്യയ്ക്ക് 8084 സ്ഥിരം ജീവനക്കാരും 4001 കരാർ ജീവനക്കാരുമുണ്ട്. ഇവരെ ഒരു വർഷം നിലനിർത്തിയശേഷം വിആർഎസ് നടപ്പാക്കാനാണ് തീരുമാനം. ടാറ്റ ഗ്രൂപ്പ്, സിംഗപ്പൂർ എയർലൈൻസുമായി ചേർന്ന് ‘വിസ്താര’ വ്യോമയാന കമ്പനിയും നടത്തുന്നുണ്ട്. ജെആര്ഡി ടാറ്റ 1932ല് സ്ഥാപിച്ച ടാറ്റ എയര്ലൈന്സ് 1946ല് എയര് ഇന്ത്യയായി. 1953ല് ദേശസാൽക്കരിച്ചതോടെ രാജ്യത്തിന്റെ പൊതുസ്വത്തായ കമ്പനിയാണ് ഇപ്പോള് ടാറ്റ ഏറ്റെടുത്തത്.

Previous Post

ഭര്‍ത്താവാണ്, ലൈംഗിക ബന്ധം വേണം; ആപ്പിള്‍ മേധാവി ടിം കുക്കിനെ ശല്യം ചെയ്ത് യുവതി

Next Post

എയർ മാർഷൽ ശ്രീകുമാർ പ്രഭാകരന് രാഷ്‌ട്രപതിയുടെ അതിവിശിഷ്‌ട് സേവാ മെഡൽ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
എയർ-മാർഷൽ-ശ്രീകുമാർ-പ്രഭാകരന്-രാഷ്‌ട്രപതിയുടെ-അതിവിശിഷ്‌ട്-സേവാ-മെഡൽ

എയർ മാർഷൽ ശ്രീകുമാർ പ്രഭാകരന് രാഷ്‌ട്രപതിയുടെ അതിവിശിഷ്‌ട് സേവാ മെഡൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.