കൊച്ചി> ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്യുന്നതിനുള്ള ഓർഡിനൻസിന് പിന്തുണയുമായി സാഹിത്യകാരന് എന് എസ് മാധവന്. ട്വിറ്ററിലൂടെയാണ് എൻ എസ് മാധവൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
നിലവിലെ നിയമപ്രകാരം ലോകായുക്തയ്ക്ക് മന്ത്രിമാരെ നീക്കം ചെയ്യാന് അധികാരമുണ്ട്. ജനാധിപത്യവിരുദ്ധമായ ഈ വ്യവസ്ഥയാണ് ഭേദഗതിയിലൂടെ സര്ക്കാര് നീക്കം ചെയ്യുന്നത്. ഈ യാഥാര്ത്ഥ്യം മറച്ചുപിടിക്കുന്ന മലയാള മാധ്യമങ്ങളുടെ നിലപാട് ദയനീയമാണെന്നും എന് എസ് മാധവന് ട്വീറ്റ് ചെയ്തു.
What has been removed in Lokayukta Act is the power of Lokayukta to remove ministers. Justifiable, because we are a democracy. Pity that Malayalam media is sweeping this fact under the carpet. Pitier that the govt. chose the Ordinance route.
— N.S. Madhavan (@NSMlive) January 25, 2022