തിരുവനന്തപുരം> വികസന പദ്ധതിയെ അനുകൂലിച്ചതിന്റെ പേരില് എഴുത്തുകാരന് അശോകന് ചരുവില് നേരിടുന്നത് സൈബര് കൊലപാതകം. എന്നാല് ഈ കൊലവിളി ആക്രമണത്തില് രോഷം കൊള്ളാന് പ്രമുഖ മാധ്യമങ്ങളാരും രംഗത്തില്ല. അശോകനല്ലെ കിട്ടക്കോട്ടെ എന്ന നിലപാടാണ് ഇവര്ക്ക്.
വികസന പദ്ധതിക്കെതിരെ മാധ്യമങ്ങള് സ്വീകരിക്കുന്ന ഇരട്ടത്താപ്പിനുള്ള പ്രധാന തെളിവാണിത്. ദേശീയപാത വികസനത്തിന് സ്ഥലം വിട്ടുകൊടുത്ത വീട്ടുടമസ്ഥന് മതിയായ പ്രതിഫലം കിട്ടിയെന്ന് കാണിച്ച് അശോകനിട്ട പോസ്റ്റ് കെ റെയിലിന്റേതായി തെറ്റിദ്ധരിച്ചതായിരുന്നു പ്രധാന ആക്രമണം.
അധ്യാപകനുള്പ്പെടെയുള്ളവര് ഈ നുണ പ്രചരിപ്പിച്ചു. പഴയ വേലിയും മണ്ണ് വഴികളും പിന്നാമ്പുറത്ത് ഭക്ഷണത്തിന് കാത്തുനില്ക്കുന്ന ചെറുമരും എല്ലാക്കാലത്തും ഉണ്ടാകണമെന്ന് വാദിക്കുന്നവരാണ് വികസനത്തോട് മുഖം തിരിഞ്ഞു നില്ക്കുന്നത്. ഇതേ ആളുകള് വിദേശരാജ്യങ്ങളില് പോയി അവിടത്തെ ഗതാഗത സൗകര്യത്തിന്റെ ചിത്രവും വീഡിയോയും പങ്കുവയ്ക്കും.
അതേസമയം നമ്മുടെ നാട്ടില് ഇതൊന്നും വേണ്ടെന്ന നിലപാടാണിതെന്നും അശോകന് കുറിച്ചിരുന്നു. ഇതിനെയും വളഞ്ഞിട്ടാക്രമിക്കാന് സൈബര് ഗുണ്ടകളിറങ്ങി. എന്നാല് മറുപടി അര്ഹിക്കുന്ന ഓരോ കമന്റഇനും കൃത്യമായ ഉത്തരം നല്കി സ്വയം പ്രതിരോധിക്കുകയാണ് അശോകന് ചെയ്തത്. കെ റെയിലിന്റെ കാര്യത്തില് അശോകന് ചരുവില് പറഞ്ഞത് സ്ഥലം വിട്ടുകൊടുക്കുന്നവരുടെ സാമൂഹ്യ മാനസിക പ്രശ്നങ്ങള്ക്ക് പരിഹാരം ഉണ്ടാകണം എന്നാണ്.