മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസമന്ത്രി ആര് ബിന്ദുവിനും എതിരായ പരാതികള്‍ ലോകായുക്ത പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാരിൻ്റെ പുതിയ നീക്കം. അധികാരസ്ഥാനത്തുള്ള ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ അഴിമതി നടത്തുകയും സ്ഥാനത്തിരിക്കാൻ യോഗ്യതയില്ലെന്ന് ലോകായുക്ത കണ്ടെത്തുകയും ചെയ്താലും ഇക്കാര്യം ബന്ധപ്പെട്ട അധികാരികള്‍ക്ക് പരിശോധിച്ച് വിധി തള്ളിക്കളയാൻ അനുവദിക്കുന്നതാണ് പുതിയ വിവാദ ഓര്‍ഡിനൻസ്. ഓര്‍ഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഗവര്‍ണര്‍ക്ക് കത്ത് നൽകിയിരുന്നു.
Also Read:
സര്‍ക്കാര്‍ നീക്കം വിവാദമായതിനു പിന്നാലെ വിഡി സതീശൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫ് പ്രതിനിധി സംഘം ഗവര്‍ണറെ കാണാനാണ് പദ്ധതിയിട്ടിട്ടുള്ളത്. ഓര്‍ഡിനൻസിനെ ന്യായീകരിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിട്ടുള്ളതെങ്കിലും പല നിയമവിദഗ്ധരും സര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
അഡ്വക്കറ്റ് ജനറൽ നിയമോപദേശം നൽകിയതന് അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതെന്നാണ് സര്‍ക്കാരും സിപിഎമ്മും വ്യക്തമാക്കിയത്. ബന്ധുനിയമനക്കേസിൽ മുൻ മന്ത്രി കെ ടി ജലീൽ ലോകായുക്ത റിപ്പോര്‍ട്ട് പ്രകാരം രാജിവെച്ചതിനു പിന്നാലെയായിരുന്നു എജി ഇതുസംബന്ധിച്ച് നിയമോപദേശം നൽകിയതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ലോകായുക്തയ്ക്ക് ഉപദേശക പദവി മാത്രമേയുള്ളൂ എന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ നിയമത്തിൽ ചെറിയ ഭേദഗതി വരുത്തുക മാത്രമാണ് ചെയ്യുന്നതെന്നാണ് സര്‍ക്കാര്‍ നിലപാട്.
Also Read:
അതേസമയം, വിഷയം മന്ത്രിസഭായോഗത്തിൽ വിശദമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകായുക്ത നിയമത്തിൽ നേരിയ ഭേദഗതി നടത്താൻ പോകുന്നതായി കഴിഞ്ഞ ദിവസം ഓൺലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ അറിയിക്കുകയായിരുന്നു. എന്നാൽ ഓര്‍ഡിനൻസിൻ്റെ കരട് ലഭിച്ചപ്പോള്‍ മാത്രമാണ് മന്ത്രിമാരിൽ പലരും ഇക്കാര്യം വിശദമായി അറിഞ്ഞതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്.