പരിശോധിച്ച 90 ശതമനം സാമ്പിളുകളും ഒമിക്രോൺ കേസുകളാണെന്ന് മന്ത്രി വ്യക്തമാക്കി. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരെ സേവനത്തിനെടുക്കാനാണ് സർക്കാരിന്റെ തീരുമാനം.
“കോഴിക്കോട് മെഡിക്കൽ കോളേജിൽ സാമ്പിളുകൾ പരിശോധിച്ചപ്പോൾ 90 ശതമാനത്തോളം ഒമിക്രോണാണ്. നാൽപ്പതിൽ താഴെ സാമ്പിളുകളാണ് പരിശോധിച്ചത്. റാൻഡം സാമ്പിളുകളാണ് പരിശോധിച്ചത്. നിലവിലെ രോഗവ്യാപനം ഒമിക്രോൺ മൂലമാണെന്നാണ് സൂചിപ്പിക്കുന്നത്. കൂടുതൽ സാമ്പിളുകൾ പരിശോധിക്കാനാണ് തീരുമാനം.” മന്ത്രി പറഞ്ഞു.
അതേസമയം കൊവിഡ് നിയന്ത്രണം സി കാറ്റഗറിയിലേക്ക് കടന്നതോടെ തിരുവനന്തപുരത്ത് ഇന്ന് രോഗലക്ഷണമുള്ളവരെ കൊവിഡ് പോസിറ്റീവായി കണക്കാക്കും. പരിശോധിച്ച രണ്ടിലൊരാൾ പോസിറ്റീവാകുന്നതാണ് തിരുവനന്തപുരം ജില്ലയിലെ സാഹചര്യം. രോഗലക്ഷണമുള്ള ആളുകൾ പരിശോധന നടത്തണമെന്നില്ല. ഐസൊലേഷനിൽ പ്രവേശിക്കണമെന്നാണ് മുന്നറിയിപ്പ്.
രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർക്ക് പരിശോധനയിൽ മുൻഗണന നൽകി ചികിത്സ നൽകും. ആരോഗ്യ വകുപ്പിന്റെ കർമ്മ പദ്ധതി പ്രകാരമാണ് പുതിയ മാറ്റം. താഴേത്തട്ടിൽ പുതിയ സിഎഫ്എൽടിസികൾ തുറക്കാനും ഫീൽഡ് ആശുപത്രികൾ ശക്തമാക്കാനും നിർദ്ദേശമുണ്ട്.