Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘യുവതിയെ ബലാത്സം​ഗം ചെയ്തിട്ടില്ല’; കോടതിയിൽ ശ്രീകാന്ത് വെട്ടിയാറിന്റെ വാദം

by News Desk
January 25, 2022
in KERALA
0
‘യുവതിയെ-ബലാത്സം​ഗം-ചെയ്തിട്ടില്ല’;-കോടതിയിൽ-ശ്രീകാന്ത്-വെട്ടിയാറിന്റെ-വാദം
0
SHARES
23
VIEWS
Share on FacebookShare on TwitterShare on Whatsapp

ബലാത്സംഗ കേസിൽ വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർ നൽകിയ മുൻകൂർ ജാമ്യഹർജി ഫെബ്രുവരി രണ്ടിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കൊല്ലം സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് തടയണമെന്നും മുൻകൂർ ജാമ്യം നൽകണമെന്നുമാണ് ശ്രീകാന്ത് ഹർജിയിൽ ആവശ്യപ്പെടുന്നത്. കേസിൽ പൊലീസിന്റെ നിലപാട് തേടിയ ശേഷമാണ് ഫെബ്രുവരി രണ്ടിന് വാദം കേൾക്കാൻ കോടതി തീരുമാനിച്ചിരിക്കുന്നത്.

ആലുവയിലെ ശ്വാസ് അക്വാസിറ്റി ഹാറ്റിൽ വെച്ച് 2021 ഫെബ്രുവരി പതിനഞ്ചിനും എം.ജി റോഡിലെ ഐ.ബി.ഐ.എസ് ഹോട്ടലിൽ വെച്ച് 2021 ഒക്ടോബർ 25നും ശ്രീകാന്ത് വെട്ടിയാർ ബലാൽസംഗം ചെയ്‌തെന്നാണ് കേസെന്ന് അഭിഭാഷകരായ രവി കൃഷ്ണനും രാഹുൽ സുനിലും മുഖേനെ സമർപ്പിച്ച ഹർജി പറയുന്നു. പ്രണയം നടിച്ച്, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് യുവതി ആരോപിക്കുന്നത്. യുവതിയുടെ പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (2)(എൻ) വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഒരു സ്ത്രീയെ തുടർച്ചയായി ബലാൽസംഗം ചെയ്തു എന്ന കുറ്റമാണ് ഐ.പി.സി 376 (2) (എൻ)ൽ അടങ്ങിയിരിക്കുന്നത്. കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയാൽ ചുരുങ്ങിയത് പത്ത് വർഷം കഠിനതടവിനോ ആജീവനാന്തം തടവിനോ ശിക്ഷിക്കാൻ ഈ വകുപ്പ് ജഡ്ജിമാർക്ക് അധികാരം നൽകുന്നു. കൂടാതെ പിഴയും ഈടാക്കാം.

ആരോപണങ്ങൾ മൊത്തത്തിൽ പരിശോധിക്കുമ്പോൾ പ്രണയത്തിലായിരുന്ന രണ്ട് മുതിർന്ന വ്യക്തികളുടെ പരസ്പര സമ്മതത്തോടെയുള്ള ശാരീരികബന്ധമാണ് നടന്നിരിക്കുന്നതെന്ന് നിസംശയം പറയാമെന്ന് ശ്രീകാന്ത് ഹർജിയിൽ വാദിക്കുന്നു. മറ്റു ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. ഹർജിയിൽ പ്രധാനമായും 13 വാദങ്ങളാണ് ശ്രീകാന്ത് ഉയർത്തിയിരിക്കുന്നത്.

1) ആരോപണങ്ങളെല്ലാം പൂർണ്ണമായും അടിസ്ഥാനരഹിതമാണ്.

2) ഗൂഡ ലക്ഷ്യത്തോടെയും ഉപദ്രവിക്കണമെന്ന ഉദ്ദേശത്തോടെയും കെട്ടിച്ചമച്ച കള്ളക്കേസാണിത്.

3) ബലാൽസംഗ കുറ്റം ചേർക്കാനുള്ള തെളിവുകളില്ല.

4) ‘കെയു’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് 2015ൽ ഞാനും പരാതിക്കാരിയും പരിചയപ്പെട്ടത്. രണ്ട് പേരും ഗ്രൂപ്പിൽ വളരെ സജീവവും ഗ്രൂപ്പിന്റെ പ്രത്യേക പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുമായിരുന്നു. യുവതിയുടെ വീട്ടിലും തൊഴിലിടത്തിലും ഞാൻ സ്ഥിരമായി പോവുമായിരുന്നു. യുവതി വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമാണെന്ന് അറിയാമായിരുന്നു. ഞങ്ങൾ ഉറ്റചങ്ങാതിമാരായിരുന്നു.

5) ശ്വാസ് അക്വാസിറ്റി ഹാറ്റിലെ ഫ്‌ളാറ്റിലേക്ക് 2021 ഫെബ്രുവരി 15ന് രാത്രി ഏകദേശം ഏഴുമണിക്കാണ് പരാതിക്കാരി (യുവതി) വരുന്നത്.
ഹർജിക്കാരന്റെ (ശ്രീകാന്ത് വെട്ടിയാർ) ജന്മദിനം ആഘോഷിക്കാനായിരുന്നു അത്. ഫ്‌ളാറ്റിൽ മറ്റു പലരും ഉണ്ടെന്നാണ് കരുതിയിരുന്നത് എന്നാണ് യുവതി പൊലീസിന് നൽകിയ പ്രഥമ വിവര മൊഴി (എഫ്.ഐ.എസ്) പറയുന്നത്. പക്ഷെ, രണ്ടു പേർക്ക് മാത്രമുള്ള ഭക്ഷണം മാത്രമാണ് തയ്യാറാക്കി കൊണ്ടുപോയതെന്ന് എഫ്.ഐ.എസ് പറയുന്നു.

ഫ്‌ളാറ്റിൽ പരാതിക്കാരിയും ഹർജിക്കാരനും മാത്രമേ ഉണ്ടാവൂ എന്ന് അവർക്ക് അറിയാമായിരുന്നു എന്ന് ഇത് വ്യക്തമാക്കുന്നു. ഫ്‌ളാറ്റിൽ പന്ത്രണ്ട് മണി വരെ തുടർന്ന് ഇരുവരും ജന്മദിനവും ആഘോഷിച്ചു. അന്ന് രാത്രി താൻ ബലാൽസംഗത്തിന് ഇരയായെന്നാണ് യുവതിയുടെ മൊഴി പറയുന്നത്. സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസവും പരാതിക്കാരി ഹർജിക്കാരന്റെ കൂടെയായിരുന്നു. ഇതെല്ലാം പരാതിക്കാരുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് വ്യക്തമാക്കുന്നത്.

6) ബ്ലീഡിങ് മൂലം 2021 മാർച്ച് 16ന് സിറ്റി ഹോസ്പിറ്റലിൽ ചികിൽസക്ക് പോയെന്നാണ് പരാതിക്കാരിയുടെ എഫ്.ഐ.എസ് പറയുന്നത്. പീഡനം നടന്നെന്ന് ആരോപിക്കപ്പെടുന്ന ദിവസത്തിന് ശേഷം ഒരു മാസം കഴിഞ്ഞാണ് ഈ സംഭവം നടക്കുന്നത്. ആദ്യം പീഡനം നടന്നുവെന്ന് പറയുന്ന തീയ്യതിക്ക് ശേഷം എട്ടു മാസം കഴിഞ്ഞ് 25-10-2021ന് വീണ്ടും പീഡിപ്പിച്ചുവെന്നാണ് ആരോപണം.

7) ഹർജിക്കാരൻ സമാനമായ രീതിയിൽ മറ്റൊരു പെൺകുട്ടിയെ വഞ്ചിച്ചുവെന്ന് 20-10-2021ന് അറിഞ്ഞുവെന്നാണ് പരാതിക്കാരി പറയുന്നത്. പിന്നീട് ആ സ്ത്രീയെ കണ്ടു സംസാരിച്ചു. തുടർന്ന് വിഷയം സംസാരിക്കാൻ 2021 ഡിസംബർ മൂന്നിന് പരാതിക്കാരി ഹർജിക്കാരന്റെ വീട്ടിൽ പോയെന്നും ഹർജിക്കാരൻ അപമാനിച്ചുവെന്നുമാണ് ആരോപിക്കുന്നത്.

8) പീഡിപ്പിക്കപ്പെട്ടു എന്ന് യുവതി ആരോപിക്കുന്ന ആദ്യ സംഭവത്തിന് ശേഷമുള്ള ദിവസം ഇരുവരും ഒരുമിച്ചായിരുന്നു. ബലം പ്രയോഗിച്ച് പീഡിപ്പിച്ചുവെന്ന ആരോപണം ഈ പശ്ചാത്തലത്തിൽ വിശ്വസിക്കാനാവില്ല. എട്ടു മാസത്തിന് ശേഷം വീണ്ടും പീഡിപ്പിച്ചു എന്നാണ് യുവതി ആരോപിക്കുന്നത്.

ആദ്യ സംഭവം പീഡനമാണെങ്കിൽ നേരത്തെ പരാതി നൽകാമായിരുന്നല്ലോ. രണ്ടാം പീഡന ആരോപണം സമ്മതത്തോടെയുള്ളതാണെന്നും യുവതി തന്നെ സമ്മതിക്കുന്നുണ്ട്. ഇക്കാര്യം പരിഗണിക്കുകയാണെങ്കിൽ എട്ടു മാസം ഇവർ ലൈംഗിക പ്രവൃത്തികളിൽ നിന്ന് പൂർണ്ണമായും മാറി നിൽക്കുകയായിരുന്നോ എന്ന സംശയവും ഉണ്ടാവുന്നു. അതിനാൽ ഒരു സ്ത്രീയെ നിരന്തരമായി ബലാൽസംഗം ചെയ്തു എന്ന വകുപ്പ് ഈ കേസിൽ നിലനിൽക്കില്ല. ഇക്കാലത്ത് ഇരുവരും തമ്മിൽ നടത്തിയ സ്വകാര്യ വാട്ട്‌സാപ്പ് സംഭാഷണങ്ങളുടെ പകർപ്പും ഹർജിക്കൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.

9) പീഡനം നടന്നുവെന്ന ആരോപണം സമ്മതിക്കുന്നില്ല. പക്ഷേ, ഒരു സ്ത്രീ കാമുകനുമായോ, പ്രായപൂർത്തിയായ രണ്ടു പേർ ഭാവിയിൽ വിവാഹം കഴിക്കാമെന്ന പ്രതീക്ഷയിൽ ശാരീരികബന്ധത്തിൽ ഏർപ്പെടുന്നതോ കുറ്റമല്ലെന്നാണ് നിയമം പറയുന്നത്. അത് ബലാൽസംഗം എന്ന കുറ്റം ചുമത്താൻ കഴിയുന്ന കാര്യമല്ല. ഉദയ്-കർണാടകം, ദിലീപ് സിങ്-ബീഹാർ, കൈനി രാജൻ-കേരള കേസുകളിൽ ഇക്കാര്യം സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

വിവാഹവാഗ്ദാനം പാലിക്കപ്പെടാതിരിക്കാൻ നിരവധി കാരണങ്ങളുണ്ടാവാമെന്ന സാഹചര്യം വിലയിരുത്തിയാണ് സുപ്രീംകോടതി വിധികൾ. രണ്ടു പേർ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും അതിന് കാരണമാവാം. അതുകൊണ്ട് മാത്രം സംഭവത്തിലെ പുരുഷന് ബലാൽസംഗം പോലുള്ള കടുത്ത ആരോപണം നേരിടേണ്ടതില്ല.

10) മേൽപ്പറഞ്ഞ നിയമ പശ്ചാത്തലത്തിൽ ജാമ്യ ഹർജിയിലെ വാദങ്ങൾ കോടതി പരിഗണിക്കണം

11) കാര്യങ്ങൾ ഇങ്ങനെയാണ് എന്നിരിക്കെ അറസ്റ്റ് ചെയ്യപ്പെടുമെന്നും തടവിൽ അടക്കപ്പെടുമെന്ന് ഭയമുണ്ട്. അത് നീതിയെ നോക്കുകുത്തിയാക്കുന്നതിന് തുല്യമായിരിക്കും.

12) മുൻകൂർ ജാമ്യത്തിന് കോടതിക്ക് എന്ത് വ്യവസ്ഥയും വെക്കാം.

13) കേസിൽ തെളിവുകളുണ്ടെങ്കിൽ അവ നശിപ്പിക്കാനോ സാക്ഷികളുണ്ടെങ്കിൽ അവരെ സ്വാധീനിക്കാനോ ഉള്ള ശക്തിയോ സ്വാധീനമോ ഹർജിക്കാരനില്ല.

കേസ് കഴിഞ്ഞ ദിവസം പരിഗണിച്ചപ്പോൾ മുതിർന്ന ക്രിമിനൽ അഭിഭാഷകനായ പി. വിജയഭാനുവും ശ്രീകാന്ത് വെട്ടിയാറിന് വേണ്ടി ഹാജരായെന്നാണ് കോടതി രേഖകൾ പറയുന്നത്.

ഫേസ്ബുക്കിലെ ‘വുമൺ എഗയിൻസ്റ്റ് സെക്ഷ്യൽ ഹരാസ്‌മെന്റ്’ എന്ന പേജിലൂടെയാണ് ജനുവരി ഒമ്പതിന് ശ്രീകാന്ത് വെട്ടിയാറിന് എതിരെ ‘മീടൂ’ ആരോപണം വരുന്നത്. ഫേസ്ബുക്ക് പോസ്റ്റ് മുഴുവൻ രൂപം താഴെ.

”ശ്രീകാന്ത് വെട്ടിയാരെ എനിക്ക് വർഷങ്ങൾ ആയി ഐ.സി.യു എന്ന സർക്കിൾ വഴി അറിയാം. ഞാൻ അങ്ങോട്ട് മിണ്ടിയില്ലേലും നിരന്തരം മെസേജ് അയച്ചു സൗഹൃദം പുതുക്കാൻ അയാൾ ശ്രമിച്ചിരുന്നു. അയാളുടെ ഉറപ്പിച്ച കല്യാണം മുടങ്ങിയപ്പോ മുതൽ എന്നോട് ഒരു പ്രത്യേക തരം കെയർ അയാൾ കാണിക്കാൻ തുടങ്ങി. ഭയങ്കര സ്‌നേഹം നടിച്ചു കൂടെ കൂടി. അയാളുടെ ഏറ്റവും വലിയ സുഹൃത്ത് ഞാൻ ആണെന്ന് എന്നെ വിശ്വസിപ്പിച്ചു. നിരന്തരം എന്നോട് വന്നു സംസാരിച്ചു. എല്ലാം എന്നോട് മാത്രം ഷെയർ ചെയ്യുന്നു എന്നു എന്നോട് പല തവണ പറഞ്ഞു. വളരെ നല്ല രീതിയിൽ പൊയ്‌ക്കൊണ്ട് ഇരുന്ന സുഹൃത്ത് ബന്ധത്തിന് വിള്ളൽ വരുന്നത് 2021 ഫെബ്രുവരി 15 രാത്രി മുതൽ ആണ്. പിറ്റേ ദിവസത്തെ അയാളുടെ ബർത്ത്‌ഡേ ആഘോഷിക്കാൻ എന്നെ ക്ഷണിച്ചിരുന്നു,അപ്പോൾ ഞങ്ങളുടെ മൂച്വൽ ഫ്രണ്ട്‌സ് ആയ രണ്ടു പേർ ഉണ്ടാകും എന്ന് പറഞ്ഞിരുന്നു. ജോലി കഴിഞ്ഞു 7 മണിക്ക് ഇറങ്ങിയ എന്നെ വിളിച്ചു ആലുവയിൽ ഉള്ള ശ്വാസ് അക്വാ സിറ്റി ഫ്‌ളാറ്റിൽ എത്തിച്ചു. കൂടെ പ്രോഗ്രാമിൽ വർക്ക് ചെയ്തിരുന്ന കൂട്ടുകാരിയുടെ ഫ്‌ളാറ്റ് ആണെന്ന് പറഞ്ഞിരുന്നു. എന്നാൽ അവിടെ ചെന്നപ്പോൾ ആരും താമസം ഇല്ലാത്ത ഒഴിഞ്ഞ ഒരു ഫ്‌ളാറ്റ് ആരുന്നു. കൂട്ടുകാരിയുടെ ഭർത്താവ് വന്നു താക്കോൽ തന്നു തിരികെ പോയി. 12 മണിക്ക് കേക്ക് മുറിക്കുന്നത് വരെ അയാളുടെ കാമുകി അയാളെ നിരന്തരം വിളിക്കുന്നുണ്ടായിരുന്നു.അവർ വാങ്ങി കൊടുത്ത കേക്ക് മുറിക്കും വരെ നല്ല രീതിയിൽ സംസാരിച്ച് കിടക്കാൻ പോയ ആളിന്റെ സ്വഭാവം പെട്ടെന്ന് മാറി. എന്നെ കെട്ടിപ്പിക്കാനും ഉമ്മ വെക്കാനും തുടങ്ങി.തള്ളി മാറ്റി എനിക്ക് ഇഷ്ടമല്ല എന്നു പറഞ്ഞപ്പോ ദേഹത്തു കേറി ഇരുന്നു ബലം പ്രയോഗിക്കാൻ തുടങ്ങി. കരഞ്ഞിട്ട് പോലും വെറുതെ വിട്ടില്ല.എന്റെ കൻസെന്റ് ഇല്ലാതെ ഞാൻ അനുവാദം കൊടുക്കാതെ അയാൾ എന്നെ റേപ്പ് ചെയ്തു. ഒരു പരിചയവും ഇല്ലാത്ത ആ സ്ഥലത്തു നിന്ന് ഇറങ്ങി ഓടാൻ പോലും ഉള്ള മനസികാവസ്ഥ ആരുന്നില്ല അപ്പൊൾ.മാനസികമായി വേറെ കുറേ പ്രേശ്‌നങ്ങൾ കൊണ്ട് ഞാൻ ആകെ തകർന്ന് ഇരിക്കുകയായിരുന്നു. ആ അവസരം ആണ് അയാൾ മുതലാക്കിയത്. പിന്നെ ഞാൻ കണ്ടത് ജീവിതത്തിലും അഭിനയിക്കുന്ന വെട്ടിയാർ എന്ന നടനെ ആണ്. ആരോടും ഇത് പറയാതെ ഇരിക്കാൻ വിവാഹ വാഗ്ദാനം നൽകി അതിൽ വഴങ്ങില്ല എന്നു കണ്ടപ്പോ ഇമോഷണലി ബ്ലാക്ക് മെയിലിങ് ആയി. ഇത്രയും നാൾ എന്റെ വളർച്ചയ്ക്ക് കൂടെ നിന്ന നീ എന്നെ തകർക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ചെയ്‌തോ. നീ പോസ്റ്റ് ഇട്ടോ കേസ് കൊടുത്തോ അല്ലെങ്കിൽ ആരോടെങ്കിലും പറഞ്ഞോളൂ അതോടെ എന്റെ സിനിമ സ്വപ്‌നങ്ങൾ ഒക്കെ തകരട്ടെ എന്നൊക്കെ പറയാൻ തുടങ്ങി. എന്റെ അവസ്ഥ കൊണ്ട് അപ്പോൾ എനിക്ക് ആരോടും ഒന്നും പറയാൻ പറ്റിയില്ല.ഇപ്പോൾ പറയാൻ ധൈര്യം വന്നത് ഇതിൽ ഞാൻ മാത്രം അല്ല വേറെയും ഒരുപാട് പെണ്കുട്ടികൾ ബാധിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ ആണ്. അവരെല്ലാം എന്നോട് സംസാരിക്കുകയും അയാളുടെ ചാറ്റ്, അയാൾ അയച്ച ഫോട്ടോകൾ ഒക്കെ കാണിക്കുകയും ചെയ്തപ്പോ ഇനിയും ആരും ഇതുപോലെ പറ്റിക്കപ്പെടരുത് എന്നു കരുതിയിട്ട് ആണ്. അയാൾ ഇന്റർവ്യൂയിൽ സ്ത്രീകൾ നേരിടുന്ന പ്രേശ്‌നങ്ങളെ കുറിച്ചും പൊളിറ്റിക്കൽ കറക്റ്റ്‌നസിനെ കുറിച്ചും എല്ലാർക്കും ക്ലാസ് എടുക്കുന്നത് കാണുമ്പോൾ ആരോചകം ആണ്.റേപ്പ് കഴിഞ്ഞു അയാളെ ഫ്രണ്ട് ആയി പോലും വേണ്ട എന്നു തീരുമാനിച്ചു എല്ലായിടത്തു നിന്നും ഒഴിവാക്കിയ എന്നെ നിരന്തരം എന്റെ ജോലി സ്ഥലത്തു വന്നും ഫോൺ ചെയ്തും സങ്കടം പറഞ്ഞു അയാൾക്ക് എന്നോട് ഉള്ള പ്രേമത്തെ കുറിച്ചു മെസേജ് അയച്ചും ഒക്കെ എന്നെ മാനിപുലേറ്റ് ചെയ്യാൻ തുടങ്ങി. എന്റെ ലൈഫിൽ ഞാൻ ആഗ്രഹിക്കാതെ ഇടിച്ചു കേറാൻ തുടങ്ങി. എനിക്ക് വീട്ടിൽ പോകാൻ അയാളുടെ കൂട്ടുകാരന്റെ വണ്ടി ഏർപ്പാട് ആക്കി തരിക വീട്ടിൽ വരിക ജോലി സ്ഥലത്തു വരിക ഒക്കെ പതിവ് ആയി.ഇതിനിടയിൽ പ്രാരാബ്ധം പറഞ്ഞു പൈസ വാങ്ങുന്നതും, വീട് പണി, ഷൂട്ടിംഗ് ചിലവ് കൂടെ അഭിനയിക്കുന്നവർക്ക് പൈസ കൊടുക്കാൻ എന്തിന് അയാൾക്ക് ബ്രോസ്റ്റഡ് ചിക്കൻ കഴിക്കാൻ പോലും ഞാൻ പൈസ കൊടുക്കണം എന്നായി. ഒരുപാട് കള്ളങ്ങൾ പറഞ്ഞു പൈസ വാങ്ങിക്കുക, ഇമോഷണൽ മാനിപുലേഷൻ നടത്തുക ഇര വാദം ഒക്കെ പതിവ് ആണ്. റേപ്പ് കഴിഞ്ഞു ഒരു മാസം ആയപ്പോഴും ബ്ലീഡിങ് നിക്കാതെയും ബ്ലഡ് പ്രഷർ കുറഞ്ഞും ഒക്കെ ഇരുന്നത് കൊണ്ട് ഹോസ്പിറ്റലിൽ കാണിച്ചു. അപ്പോൾ ഇതൊക്കെ ഞാൻ അയാളോട് പറയുന്നുണ്ടായിരുന്നു.അയാൾ ഉപദ്രവിച്ച ഒരു പെണ്ണിനോട് കാണിക്കേണ്ട മാനുഷിക പരിഗണന പോലും എനിക്ക് തന്നില്ല. ഓരോ കാരണങ്ങൾ പറഞ്ഞു ഒഴിയുക ആണ് ചെയ്തത്. അമ്മയ്ക്കു മാനസിക രോഗം ആണെന്നും അവരെയും കൊണ്ട് ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നത് കൊണ്ട് വരാൻ പറ്റില്ല എന്നും പറഞ്ഞു. ആയാൾക്കും അമ്മയ്ക്കും ചേച്ചിക്കും അയാൾക്കും മെന്റലി പ്രശ്‌നം ഉണ്ടെന്നും അയാൾക്ക് എപ്പോഴും മൂഡ് സ്വിങ് ആണെന്നും ഡോക്ടനെ കാണിക്കണം എന്നും നിരന്തരം പറയുന്നത് പതിവ് ആണ്. അത് കാരണം ആണ് താൻ ഇങ്ങനെ ഒക്കെ ആയത് എന്നു വരുത്തി തീർക്കാൻ.അയാളുടെ ന്യൂഡ് ഫോട്ടോസ് അയച്ചു തരിക, പോൺ വീഡിയോ അയക്കുക, ഫോൺ സെക്‌സിന് നിര്ബന്ധിക്കുക ഒക്കെ പതിവ് ആണ്. അയാളെ സപ്പോർട്ട് ചെയ്യാൻ ചുറ്റിനും ആള് ഉണ്ട് എന്നും വല്യ ഫാൻ ബേസ് ഉണ്ടെന്നും ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല എന്നും പറയാറുണ്ട്. ഓരോ പെണ്കുട്ടികളെ ആവശ്യങ്ങൾക്ക് വേണ്ടി യൂസ് ചെയ്യുന്നു എന്ന് പിന്നെ മനസ്സിലാക്കാൻ കഴിഞ്ഞു. ഏതെങ്കിലും പെൺകുട്ടിയെ കണ്ടു പിരിയുമ്പോ അവരോട് ഒന്ന് ചോദിക്കാതെ അവരുടെ ഇഷ്ടം ഇല്ലാതെ കെട്ടിപ്പിടിക്കുക എന്നിട്ട് തിരികെ വന്നിട്ട് അവരോടുള്ള സ്‌നേഹം കൊണ്ടാണ്, കണ്ടപ്പോ ഉള്ള സന്തോഷം കൊണ്ടാണ് എന്നൊക്കെ പറഞ്ഞു മെസേജ് അയക്കുക സ്ഥിരം പരുപാടി ആണ്.ഇങ്ങനെ പുരോഗനവും പൊളിറ്റിക്കൽ കറക്ടനെസ്സും പറഞ്ഞു തന്റെ കോമെഡിയെ മാർക്കറ്റ് ചെയ്യുകയും ആരാധക വൃന്ദത്തെ ഉണ്ടാക്കുകയും ചെയ്യുന്ന ഇയാളുടെ യഥാർത്ഥ മുഖം മറ്റൊന്നാണ്. ഇന്റർവ്യൂയിലും അയാളുടെ വീഡിയോയിലും പറയുന്ന ഒരു കാര്യങ്ങളും അയാൾ അയാളുടെ ജീവിതത്തിൽ പുലർത്തുന്നില്ല. പ്രണയം നടിച്ചു വിവാഹം വാഗ്ദാനം നൽകി പല സ്ത്രീകളെയും ഇയാൾ പറ്റിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരാൾ അയാളുടെ വീട്ടിൽ പോയി വഴക്ക് ഉണ്ടാക്കിയപ്പോൾ അവളെ അയാൾ ഏറ്റവും മോശമായ രീതിയിൽ ആണ് സുഹൃത്തുക്കളോട് പറഞ്ഞത്. ഈ സ്ത്രീയെ ബോഡി ഷെയിമിങ്ങ് ചെയ്യുകയും അവരുടെ തൊഴിലിനെ തന്നെ മോശമായ രീതിയിൽ ചിത്രീകരിക്കുകയും ചെയ്തു.അയാളോട് സംസാരിക്കുന്ന മെസേജ് അയക്കുന്ന സ്ത്രീകൾക്ക് എല്ലാം അയാളോട് പ്രേമം ആണെന്നും അയാളുടെ കൂടെ സെക്‌സ് ചെയ്യണം എന്നും പറയാറുണ്ട് എന്നു വെട്ടിയാർ ബാക്കി ഉള്ള സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിച്ച് അയാളോട് അടുപ്പം ഉള്ള സ്ത്രീകളെ മോശക്കാരി ആക്കാറുണ്ട്. അയാളെ കുറിച്ചു പരാതി പറയുന്ന സ്ത്രീകൾ എല്ലാം അയാൾക്ക് ഭ്രാന്തി ആണ്. തുറന്നു പറയുന്ന സ്ത്രീകൾ എല്ലാം അയാളെ പ്ലാൻഡ് അറ്റാക്ക് ചെയ്യുന്നു എന്നാണ് പറയുന്നത്. എന്നെ അയാൾ റേപ്പ് ചെയ്തത് ആണ്. അയാൾ ഇനി എന്ത് ഇന്റർവ്യൂ കൊടുത്താലും എത്ര തന്നെ ആളുകളെ ചിരിപ്പിച്ചാലും അയാളിലെ മൃഗത്തെ അടുത്ത് അറിഞ്ഞവൾ എന്ന നിലയ്ക്ക് എനിക്ക് അതൊക്കെ കാണുമ്പോ പുച്ഛം മാത്രം ആണ് തോന്നുന്നത്.എന്നോട് അയാൾ ഒന്നും ഇതുവരെ തെറ്റായി പറഞ്ഞിട്ടില്ല അതുകൊണ്ട് അയാൾ നല്ലത് ആണ് എന്ന് പറയുന്നവരും ഉണ്ട്. അല്ലേലും നമ്മുക്ക് ഒക്കെ സ്വന്തം വീട്ടിലോ നമ്മുക്ക് അടുപ്പം ഉള്ളവർക്കോ എന്തേലും പറ്റിയാൽ മാത്രം വിഷമിക്കുന്ന ഹൃദയം ആണല്ലോ ഉള്ളത്.കുറ്റകൃത്യം റേപ്പ് ആണ്. അതിന് ശേഷം ഇത് പുറത്ത് പറയാതിരിക്കാൻ എന്നെ സ്‌നേഹം നടിച്ചു, വാഗ്ദാനങ്ങൾ നൽകി മാനിപുലേറ്റ് ചെയ്യുകയും ചെയ്തു. ഈ കഴിഞ്ഞ മാസങ്ങളിൽ ഞാൻ കടന്ന് പോയ മാനസിക ശാരീരിക സംഘർഷങ്ങൾ ചെറുതല്ല. അതെ സമയം കുറ്റകൃത്യം ചെയ്ത ആൾ ഇപ്പോഴും പുരോഗമന മുഖം മൂടിയിട്ട് സമൂഹത്തിൽ മാന്യത ചമഞ്ഞു നടക്കുന്നു. ഇനിയെങ്കിലും ഇതിനൊരു അന്ത്യം വരേണ്ടതുണ്ട്.”

ഈ പോസ്റ്റിന് ശേഷമാണ് യുവതി എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്. കേസിൽ യുവതിയുടെ രഹസ്യമൊഴി എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

****

Previous Post

സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി

Next Post

ഫോണിന്റെ വേഗം കൂട്ടാനൊരു വഴി, ആപ്പുകള്‍ ഈ രീതിയില്‍ ക്ലോസ് ചെയ്താല്‍ മതി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഫോണിന്റെ-വേഗം-കൂട്ടാനൊരു-വഴി,-ആപ്പുകള്‍-ഈ-രീതിയില്‍-ക്ലോസ്-ചെയ്താല്‍-മതി

ഫോണിന്റെ വേഗം കൂട്ടാനൊരു വഴി, ആപ്പുകള്‍ ഈ രീതിയില്‍ ക്ലോസ് ചെയ്താല്‍ മതി

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.