രോഗവ്യാപനം രൂക്ഷമാകുന്ന ജില്ലകളിൽ കൊവിഡ് 19 പരിശോധന നടത്താതെ തന്നെ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ രോഗികളാണെന്നു കണക്കാക്കി കരുതൽ നടപടികൾ സ്വീകരിക്കുന്ന രീതിയാണിത്. ടിപിആർ അൻപതു ശതമാനത്തിനു മുകളിലെത്തിയതോടെ പരിശോധിക്കുന്ന രണ്ടിലൊരാൾ പോസിറ്റീവാണെന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിൽ പരിശോധനയുടെയും ടിപിആറിൻ്റെയും പ്രസക്തി നഷ്ടപ്പെട്ടെന്നാണ് സർക്കാർ കണക്കുകൂട്ടൽ. പരിശോധനയുടെ കാലതാമസം ഒഴിവാകുന്നതോടെ തുടർനടപടികൾക്കുള്ള കാലതാമസം ഒഴിവാകുകയും ചെയ്യും. കൊവിഡ് 19 രോഗലക്ഷണങ്ങൾ കണ്ടെത്തുന്നവരെ പോസിറ്റീവ് കേസുകളായി കണക്കാക്കുകയും നിരീക്ഷണത്തിലാക്കുകയുമാണ് ചെയ്യുന്നത്.
Also Read:
രോഗലക്ഷണങ്ങൾ ഉള്ളവർ പരിശോധന നടത്തേണ്ടതില്ലെന്നും സ്വയം പോസിറ്റീവാണെന്ന കണക്കാക്കി നിരീക്ഷണത്തിൽ കഴിയണമെന്നാണ് നിർദേശം. അതേസമയം, രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർക്ക് മുൻഗണനാടിസ്ഥാനത്തിൽ പരിശോധന നടത്തും. ഈ വിഭാഗത്തിിൽപ്പെട്ടവര്‍ രോഗലക്ഷണങ്ങൾ കണ്ടാൽ കൊവിഡ് പരിശോധന നടത്താനും ചികിത്സ തേടാനുമാണ് നിര്‍ദേശം. ഇവർക്ക് ചികിത്സയ്ക്കായി കൂടുതൽ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യും. സംസ്ഥാന ആരോഗ്യവകുപ്പിൻ്റെ കര്‍മപദ്ധതി അനുസരിച്ചാണ് പുതിയ നടപടികള്‍. രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ കൂടുതൽ സിഎഫ്എൽടിസികളും ഫീൽഡ് ആശുപത്രികളും തുറക്കാനും നിര്‍ദേശമുണ്ട്.
Also Read:
നിലവിൽ തിരുവനന്തപുരം ജില്ലയിലാണ് ഈ സ്ഥിതിയുള്ളത്. രോഗബാധ കൂടിയതോടെ ജില്ലയിൽ സി നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത് .ജില്ലയിൽ സിനിമാ തീയേറ്ററുകള്‍ അടച്ചിടാനാണ് നിര്‍ദേശം. ജില്ലയിൽ എല്ലാ വിധ ആള്‍ക്കൂട്ടങ്ങളും നിരോധിച്ചു. എന്നാൽ ഷോപ്പിങ് മാളുകള്‍ക്കും ബാറുകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാനാകും. ആരാധനാലയങ്ങള്‍ക്ക് ഓൺലൈനായി മാത്രം പ്രവര്‍ത്തിക്കാം. ജിമ്മുകളും സ്വിമ്മിങ് പൂളുകളും അടച്ചിടും. കേസുകളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും കടുത്ത രോഗലക്ഷണങ്ങള്‍ കാണിക്കുന്ന രോഗികള്‍ കുറവാണെന്നതാണ് ആശ്വാസവാര്‍ത്ത. ക്ലസ്റ്റര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും മൈക്രോ കണ്ടെയ്ൻമെന്‍റ് സോണുകള്‍ പ്രഖ്യാപിക്കുകയും ചെയ്യും. എല്ല സര്‍ക്കാര്‍ ആശുപത്രികളിലും കൊവിഡ് ചികിത്സയ്ക്ക് കിടക്കകളുടെ എണ്ണം കൂട്ടാനും ജില്ലയിൽ ഓക്സിജൻ വാര്‍ റൂം തയ്യാറാക്കാനും നിര്‍ദേശമുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ എത്തുന്ന രോഗികള്‍ക്കു മാത്രമായിരിക്കും കൊവിഡ് 19 ഇതര ചികിത്സ ലഭ്യമാക്കുക. സര്‍ക്കാര്‍ ആശുപത്രികളുടെ 70 ശതമാനം ശേഷിയും വിനിയോഗിച്ചാൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനാണ് പദ്ധതി.