ന്യൂഡൽഹി
ഉത്തർപ്രദേശിൽ ചിലർ നടത്തുന്ന മതവർഗീയ ധ്രുവീകരണ പ്രചാരണങ്ങളിൽ കർഷകർ വീണുപോകരുതെന്ന് ബികെയു നേതാവ് രാകേഷ് ടിക്കായത്ത് മുന്നറിയിപ്പു നൽകി. ഹിന്ദു–- മുസ്ലിം വിഷയങ്ങൾ ഉയർത്തി യഥാർഥ വിഷയങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാൻ കാര്യമായ ശ്രമമുണ്ടാകും. എന്നാൽ, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് കർഷകർ ബോധവാന്മാരാണ്. ആരെ പിന്തുണയ്ക്കണമെന്ന് അവർക്കറിയാം.
ഉൽപ്പന്നങ്ങൾ പകുതി വിലയ്ക്ക് വിൽക്കേണ്ടി വരുന്ന കർഷകരോട് ആർക്ക് വോട്ടു ചെയ്യണമെന്ന് പ്രത്യേകം പറയേണ്ടതില്ല–- ടിക്കായത്ത് വ്യക്തമാക്കി.