ന്യൂഡല്ഹി> ഇന്ത്യയിൽ കോവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 3,06,064 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.78 ശതമാനത്തിൽനിന്ന് ഉയർന്ന് 20.75 ശതമാനത്തിലെത്തി. 439 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 4,89,848 ആയി.
രാജ്യത്ത് രോഗകളുടെ എണ്ണം വർധിക്കുന്നത് അനുസരിച്ച് മരണനിരക്കിലും വർധനവുണ്ട്. കർണാടക, കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നത്.
ഒമൈക്രോൺ കേസുകളും കൂടുകയാണ്. അതേസമയം കോവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കത്തിൽ കോവിഡ് കേസുകൾ കൂടുതലായി സ്ഥിരീകരിച്ച മുംബൈ ഡൽഹി ഉൾപ്പടെയുള്ള നഗരങ്ങളിൽ കോവിഡ് കേസുകൾ കുത്തനെ കുറയുകയാണ്. മുംബൈയിൽ 2550 കേസുകൾ മാത്രമാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഡൽഹിയിൽ 9,197 കേസുകളും റിപ്പോർട്ട് ചെയ്തു.