തിരുവനന്തപുരം: .ഓൾ ഇന്ത്യ സർവീസസ് ഡെപ്യൂട്ടേഷൻ ചട്ടങ്ങളുടെ ഭേദഗതിയിൽ നിന്ന് പിൻമാറണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.
ഓൾ ഇന്ത്യ സർവീസസ് ഡെപ്യൂട്ടേഷൻ ചട്ടങ്ങൾ ഫെഡറൽ തത്വത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്.
നിർദ്ദിഷ്ട ചട്ട ഭേദഗതിയിലെ പല നിർദേശങ്ങളും കേന്ദ്രസർക്കാരിന് കൂടുതൽ അനുകൂലമാണ്. അങ്ങനെ വരുമ്പോൾ കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിക്ക് വിരുദ്ധമായ രാഷ്ട്രീയ നയങ്ങളുള്ള പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഓൾ ഇന്ത്യ സർവീസസ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥർ ആ സർക്കാരുകളുടെ നയം നടപ്പിലാക്കുന്നതിൽ വിമുഖത പ്രകടിപ്പിക്കുകയും ഭയപ്പെടുകയും ചെയ്യും. അതിനാൽ ഭേദഗതി പിൻവലിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
ഭരണഘടനാപരമായി കേന്ദ്രത്തിനാണ് കൂടുതൽ കാര്യങ്ങളിൽ അധികാരമുള്ളത്. എങ്കിൽപോലും ഫെഡറൽ സംവിധാനത്തിൽ ഇരു സർക്കാരുകളും ഭരണഘടനാനുസൃതമായാണ് പ്രവർത്തിക്കുന്നത്. അതിനാൽ തീരുമാനത്തിൽനിന്ന് പിൻമാറണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
content highlights:amendments in deputation rules of all india services, CM send letter to PM