കേപ്ടൗണ്‍> ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 288 റൺസ് വിജയലക്ഷ്യം.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 49.5 ഓവറിലാണ് 287 റൺസെടുത്തത്. സെഞ്ചുറിയുമായി തിളങ്ങിയ വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്റൻ ഡികോക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. 130 പന്തിൽ നിന്ന് രണ്ട് സിക്സും 12 ഫോറുമടക്കം ഡീകോക്ക് 124 റൺസെടുത്തു. ദസ്സൻ 59 പന്തുകൾ നേരിട്ട് ഒരു സിക്സും നാല് ഫോറുമടക്കം 52 റൺസെടുത്തു.
അവസാന ഓവറുകളിൽ ഡേവിഡ് മില്ലർ (39), ഡ്വെയിൻ പ്രിട്ടോറിയസ് (25 പന്തിൽ 20) എന്നിവർ നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കൻ സ്കോർ 287ൽ എത്തിച്ചത്. അതേസമയം, ഓപ്പണർ ജന്നേമൻ മലാൻ (ആറു പന്തിൽ ഒന്ന്), ക്യാപ്റ്റൻ തെംബ ബാവുമ (12 പന്തിൽ എട്ട്), ആൻഡിൽ പെഹ്ലൂക്വായോ (11 പന്തിൽ നാല്), കേശവ് മഹാരാജ് (അഞ്ച് പന്തിൽ ആറ്), സിസാന്ദ മഗാല (0) എന്നിവർ നിരാശപ്പെടുത്തി.
ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണ മൂന്നും ദീപക് ചാഹർ, ബുംറ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.