മുംബൈ
സെൻട്രൽ മുംബൈയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റവരെ പ്രവേശിപ്പിക്കാൻ ചില ആശുപത്രികൾ തയ്യാറായില്ലെന്നും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടെന്നും പരിക്കേറ്റവരുടെ ബന്ധുക്കൾ പറഞ്ഞു. ഇത് രക്ഷാപ്രവർത്തനത്തെ ബാധിച്ചെന്നും മരണസംഖ്യകൂടാൻ കാരണമായെന്നും ആരോപണമുണ്ട്.
അതേസമയം, രണ്ട് സ്വകാര്യ ആശുപത്രിയാണ് ആദ്യഘട്ടത്തിൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതെന്ന് മന്ത്രി ആദിത്യ താക്കറെ പറഞ്ഞു. തീപിടിത്തത്തിന് തൊട്ടുമുമ്പ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായതായി ഫ്ലാറ്റിലെ താമസക്കാർ പറയുന്നു. ഫ്ലാറ്റിലെ എസി പൊട്ടിത്തെറിച്ചതാണെന്നും ചിലർ പറഞ്ഞു.