ചെറുതോണി
ഇടുക്കി പൈനാവ് എൻജിനിയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കെഎസ്യു–-യൂത്ത് കോൺഗ്രസ് ക്രിമിനൽ സംഘം കുത്തിക്കൊന്ന കേസിലെ ഒന്നും രണ്ടും പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടാൻ അന്വേഷകസംഘം കോടതിയിൽ അപേക്ഷ നൽകി. കസ്റ്റഡി കാലാവധി തീർന്നതിനെ തുടർന്ന് പ്രതികളെ ശനിയാഴ്ച പൊലീസ് കോടതിയിൽ ഹാജരാക്കി. കേസ് തിങ്കളാഴ്ച പരിഗണിക്കും.
ഒന്നാം പ്രതി യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലി, രണ്ടാംപ്രതി യൂത്ത് കോൺഗ്രസ് ഇടുക്കി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ ജോജോ എന്നിവരെയാണ് മുട്ടം ജില്ലാക്കോടതിയിൽ ഹാജരാക്കിയത്.
കേസിലെ നിർണായക തെളിവായ, ധീരജിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്താൻ കഴിയാത്തതിനാൽ ഇരുവരുടെയും കസ്റ്റഡി കാലാവധി ദീർഘിപ്പിക്കണമെന്നാണ് പൊലീസ് ആവശ്യം. പ്രതികളെ പീരുമേട് സബ്ജയിലിലേക്ക് മാറ്റി.