കൊല്ലം: ആർഎസ്പി നേതാവും കൊല്ലം എംപിയുമായ എൻ.കെ പ്രേമചന്ദ്രന് കോവിഡ്സ്ഥിരീകരിച്ചു. ഭാര്യ ഗീതയ്ക്കും മകൻ കാർത്തിക്കിനും കോവിഡ് പോസിറ്റീവാണെന്നും എം.പി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. വീട്ടിൽ തന്നെ ഐസലോഷനിലാണ് എം.പിയും കുടുംബവും. മകന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പ്രേമചന്ദ്രനും ഭാര്യയും കോവിഡ് പരിശോധന നടത്തിയത്.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം ഭാര്യക്ക് പോസിറ്റീവ് ആയെന്നും പിന്നീട് ആന്റിബോഡി ട്രീറ്റഅമെന്റിലൂടെ നെഗറ്റീവായി ഒരു മാസത്തിനുള്ളിൽ വീണ്ടും പോസിറ്റീവ് ആകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാക്സിനും ആന്റിബോഡി ട്രീറ്റ്മെന്റുമൊക്കെ നടത്തിയിട്ടും ഒരുമാസത്തിനുള്ളിൽ വീണ്ടും പോസിറ്റീവായത് വിചിത്രമായി തോന്നുന്നുവെന്നും വൈറസിന് ഒരു കൃത്യതയും വ്യക്തതയുമില്ലെന്നും ജീവിതത്തിന്റെ താളം തെറ്റിക്കുകയാണ്. ശാസ്ത്ര നിരീക്ഷണങ്ങൾ നിഗമനങ്ങൾ മാത്രമാകുന്നോ എന്ന സംശയവും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്.
ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷൻ എ.എ റഹീമിനും കോവിഡ് പോസിറ്റീവാണ്. ഭാര്യ അമൃതയ്ക്കും, മകൻ ഗുൽമോഹറിനും പോസിറ്റീവ് ആണ്. മുംബൈയിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുത്ത് മടങ്ങിയ ശേഷമാണ് പരിശോധന നടത്തിയതെന്നും കുടുംബവും യാത്രയിൽ ഒപ്പം ഉണ്ടായിരുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
Content Highlights: nk premachandran mp and dyfi leader aa rahim tests covid positive