തിരുവനന്തപുരം: കോവിഡ് ബാധിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി മകൻ വിഎ അരുൺ കുമാർ. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ആശുപത്രിയിൽ തന്നെ തുടരുകയാണെന്നും വിഎ അരുൺ കുമാർ തന്റെ ഫെയിസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
അതേസമയം വെള്ളിയാഴ്ച്ച വൈകിട്ടോടെ വിഎസിന്റെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം ഇരുപതിനാണ് വിഎസിന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വിഎസിന്റെ മകൻ വിഎ അരുൺകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
അച്ഛന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നു. എങ്കിലും ആശുപത്രിയിൽ തന്നെ തുടരുകയാണ്. ഇന്നലെ വൈകിട്ടോടെ അമ്മയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. സുഖവിവരങ്ങൾ ആരാഞ്ഞുകൊണ്ട് വിളിക്കുന്ന നിരവധി പേരുണ്ട്. എല്ലാവരുടേയും സ്നേഹത്തിന് നന്ദി രേഖപ്പെടുത്തുന്നു.
Content Highlights: vs achuthanandan health covid-19 treatment