കൊച്ചി > നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതികളെ രണ്ട് ദിവസം ചോദ്യം ചെയ്യാൻ അനുമതി. രാവിലെ 9 മുതൽ രാത്രി 8 വരെ പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം. മുൻകൂർ ജാമ്യ ഹർജികൾ ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.