ന്യൂഡൽഹി> കോവിഡ് ബാധിതർ, രോഗമുക്തരായി മൂന്ന് മാസത്തിന് ശേഷം മാത്രമേ വാക്സിൻ സ്വീകരിക്കാവു എന്ന് കേന്ദ്ര സർക്കാർ. ബൂസ്റ്റർ ഡോസ് ഉൾപ്പെടെയുള്ളവക്കും മൂന്ന് മാസത്തെ ഇടവേള വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഈ നിർദേശം സംസ്ഥാനങ്ങളിലെ ആശുപത്രികൾ, വാക്സിൻ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ അറിയിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയ കത്തിൽ നിർദ്ദേശിച്ചു