ന്യൂഡൽഹി
ഉത്തരാഖണ്ഡിൽ ബിജെപി പുറത്താക്കിയ മുൻ മന്ത്രി ഹരക്സിങ് റാവത്ത് കോൺഗ്രസിൽ ചേർന്നു. മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ കടുത്ത എതിർപ്പിനെ അവഗണിച്ചാണ് ഹരക് സിങ്ങിന് കോൺഗ്രസ് വീണ്ടും അംഗത്വം നൽകിയത്.
ഹരീഷ് റാവത്ത് മുഖ്യമന്ത്രിയായിരിക്കെ വിജയ് ബഹുഗുണയ്ക്കൊപ്പം കോൺഗ്രസ് വിട്ട 10 എംഎൽഎമാരിൽ ഹരക് സിങ്ങുമുണ്ടായിരുന്നു. കൂട്ട കൂറുമാറ്റത്തെ തുടർന്ന് പ്രതിസന്ധിയിലായ റാവത്ത് സർക്കാരിനെ കേന്ദ്രം പിരിച്ചുവിട്ടു. പിന്നീട് കോടതി ഇടപെടലിനെ തുടർന്നാണ് റാവത്ത് സഭയിൽ ഭൂരിപക്ഷം തെളിയിച്ചത്. 2017ലെ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വന്നപ്പോൾ ഹരക് സിങ്ങിന് മന്ത്രിസ്ഥാനം നൽകി. ഇക്കുറി സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് കോൺഗ്രസിലേക്കുള്ള മടക്കം.