കൊച്ചി
മികച്ച സംഗീത ഹ്രസ്വചിത്രത്തിനുള്ള മ്യൂണിക്ക് പുരസ്കാരം രമേശ് വർമ സംവിധാനം ചെയ്ത ‘കൂട്ടുവേഷങ്ങൾ’ നേടി. നിരവധി വിദേശ സംഗീത ഹ്രസ്വചിത്രങ്ങളെ പിന്നിലാക്കിയാണ് പുരസ്കാര നേട്ടം. പി കെ മുരളീകൃഷ്ണന്റെ രചനയ്ക്ക് സജിത് പള്ളിപ്പുറം സംഗീതം നൽകിയ ‘രാവിനെ പ്രിയതരമാക്കിയ…’ പദത്തിന്റെ ദൃശ്യാവിഷ്കാരമാണിത്. സുനിലാല്‍ ചേര്‍ത്തലയാണ് പശ്ചാത്തലസംഗീതം. ഫാക്ട് പത്മനാഭനും കോട്ടക്കല്‍ നന്ദകുമാരനുമാണ് പ്രധാനവേഷത്തിലെത്തുന്നത്. ഏഴുമിനിറ്റാണ് ദൈർഘ്യം. ഉണ്ണിക്കൃഷ്ണൻ യവനികയാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർ.