പയ്യന്നൂർ
തിരുവനന്തപുരം––കാസർകോട് അർധ അതിവേഗ റെയിൽപ്പാതയുടെ കണ്ണൂർ ജില്ലയിലെ സാമൂഹികാഘാത പഠനത്തിന് തുടക്കമായി. കോട്ടയം കേന്ദ്രമായ കേരള വളണ്ടിയർ ഹെൽത്ത് സർവീസസ് പയ്യന്നൂർ നഗരസഭാ പരിധിയില് വെളളിയാഴ്ച പഠനം നടത്തി. കോ–-ഓഡിനേറ്റർ സാജു ഇട്ടിയുടെ നേതൃത്വത്തിൽ, പരിശീലനം ലഭിച്ച 25 വളന്റിയർമാരാണ് വീടുകൾ സന്ദർശിച്ച് പരാതികളും നിർദേശങ്ങളും ചോദ്യാവലിയനുസരിച്ച് ശേഖരിക്കുന്നത്.
പയ്യന്നൂർ നഗരസഭയിലെ പയ്യന്നൂർ വില്ലേജിൽപ്പെടുന്ന 22, 25, 29, 30 വാർഡുകളിലൂടെയാണ് പാത കടന്നുപോകുന്നത്. മുപ്പതോളം വീടുകളാണ് ഈഭാഗത്ത് ഒഴിപ്പിക്കപ്പെടേണ്ടത്. ഓരോ വില്ലേജിലും രണ്ട് വളന്റിയർമാർ വീതം വീടുകൾ സന്ദർശിച്ച് 20 ദിവസത്തിനകം സർവേ പൂർത്തിയാക്കും. നൂറ് ദിവസത്തിനകം റിപ്പോർട്ട് അധികൃതർക്ക് സമർപ്പിക്കും. കണ്ണൂർ ജില്ലയിൽ 19 വില്ലേജുകളിലായി 61.7 കിലോമീറ്ററിലാണ് കെ–-റെയിൽ കടന്നുപോകുക. ഒമ്പത് വില്ലേജുകളിലായി 26.8 കിലോമീറ്ററില് സർവേക്കല്ലിടൽ പൂർത്തിയായി. ചെറുകുന്ന്, ചിറക്കൽ, കണ്ണപുരം, പാപ്പിനിശേരി, വളപട്ടണം, ഏഴോം, കുഞ്ഞിമംഗലം, മാടായി, പയ്യന്നൂർ വില്ലേജുകളിലായി 725 സർവേക്കല്ലാണിട്ടത്. ടണൽ, പാലങ്ങൾ എന്നിവ നിർമിച്ച് വെള്ളത്തിന്റെ ഒഴുക്കിന് തടസ്സമില്ലാതെ, തണ്ണീർത്തടങ്ങൾ സംരക്ഷിച്ചാണ് പദ്ധതി