Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ആശുപത്രികൾ സുസജ്ജം ; 25 ഇടത്ത്‌ 194 പുതിയ ഐസിയു , 19 ആശുപത്രികളിൽ 146 എച്ച്ഡിയു യൂണിറ്റ്‌

by News Desk
January 22, 2022
in KERALA
0
ആശുപത്രികൾ-സുസജ്ജം-;-25-ഇടത്ത്‌-194-പുതിയ-ഐസിയു-,-19-ആശുപത്രികളിൽ-146-എച്ച്ഡിയു-യൂണിറ്റ്‌
0
SHARES
14
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
കോവിഡ് മൂന്നാംതരംഗത്തെ നേരിടാൻ സംസ്ഥാനത്ത് ആശുപത്രികൾ സുസജ്ജം. ഐസിയു, വെന്റിലേറ്റർ, ഓക്സിജൻ, ശിശുരോഗ സൗകര്യങ്ങൾ എന്നിവ വൻതോതിൽ വർധിപ്പിച്ചു. മെഡിക്കൽ കോളേജ് ആശുപത്രികളിലും ജില്ലാ, താലൂക്ക് ആശുപത്രികളിലുമായി 400 ഐസിയു, ജീവൻ രക്ഷാസംവിധാന(എച്ച്ഡിയു)യൂണിറ്റുകളാണ് അധികമായി സജ്ജമാക്കിയത്. ഇവയിൽ 1588 അധിക കിടക്കയും 381 വെന്റിലേറ്ററും ഒരുക്കി. സർക്കാർ മേഖലയിൽ നിലവിലുള്ള 3,107 ഐസിയു കിടക്കകൾക്കും 2293 വെന്റിലേറ്ററുകൾക്കും പുറമെയാണിത്. ഇതിൽ 11.8 ശതമാനം മാത്രമാണ് ഇപ്പോൾ ഉപയോഗത്തിലുള്ളത്. ഇതിനു പുറമെ സ്വകാര്യ മേഖലയിൽ 7468 ഐസിയു കിടക്കകളും 2432 വെന്റിലേറ്ററുകളും ലഭ്യമാണ്.

ഇരുപത്തഞ്ച് താലൂക്ക്, ജില്ലാ ആശുപത്രികളിലായി 194 പുതിയ ഐസിയു, 19 ആശുപത്രിയിലായി 146 എച്ച്ഡിയു, 10 ആശുപത്രിയിലായി 36 പീഡിയാട്രിക് ഐസിയു എന്നിവയാണ് പുതുതായി സജ്ജമാക്കിയത്. തിരുവനന്തപുരം എസ്എടി, എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രികളിൽ 12 കിടക്കവീതമുള്ള ഐസിയു, എച്ച്ഡിയു കിടക്കകളും ഒരുക്കി. പുതിയ 381 വെന്റിലേറ്റർ സജ്ജമാക്കി. 147 ഹൈ ഫ്ളോ വെന്റിലേറ്റർ വിതരണം പുരോഗമിക്കുന്നു. മറ്റ് മെഡിക്കൽ കോളേജുകളിൽ 239 ഐസിയു, ഹൈ കെയർ കിടക്കകൾ, 222 വെന്റിലേറ്റർ, 85 പീഡിയാട്രിക് ഐസിയു കിടക്ക, 51 പീഡിയാട്രിക് വെന്റിലേറ്റർ, 878 ഓക്സിജൻ കിടക്ക, 113 സാധാരണ കിടക്ക എന്നിവ ഉൾപ്പെടെ 1588 കിടക്കയും പുതുതായി സജ്ജമാക്കി. ദ്രവീകൃത ഓക്സിജൻ സംഭരണ ശേഷി വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ 1817.54 ടൺ സംഭരണ ശേഷിയുണ്ട്. 159.6 ടൺ അധിക സംഭരണശേഷിയാക്കാനുള്ള പ്രവർത്തനം പുരോഗമിക്കുന്നു.

സമ്പർക്കവിലക്കിലുള്ള ഡോക്ടർമാരും ഇ സഞ്ജീവനി ടെലി മെഡിസിൻ സേവനങ്ങൾ നൽകുന്നത് അഭിനന്ദനാർഹമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഗൃഹപരിചരണം സംബന്ധിച്ച് ആർആർടി, വാർഡ് സമിതി അംഗങ്ങൾ, ആശാവർക്കർമാർ, തദ്ദേശ സ്ഥാപന ജീവനക്കാർ, വനിതാ ശിശുവികസന വകുപ്പിന് കീഴിലെ അങ്കണവാടി ഐസിഡിഎസ് പ്രവർത്തകർ എന്നിവർക്ക് ശനിയാഴ്ച പരിശീലനം നൽകും–- മന്ത്രി പറഞ്ഞു.

ആശുപത്രികളിൽ 3 ശതമാനം പേർ മാത്രം
സംസ്ഥാനത്ത് നിലവിലുള്ള മൂന്ന് ലക്ഷത്തോളം കോവിഡ് ബാധിതരിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടത് മൂന്ന് ശതമാനം മാത്രം. സർക്കാർ മുൻകൈയിൽ മുഴുവനാൾക്കും പ്രതിരോധ വാക്സിൻ ലഭ്യമാക്കാൻ നടത്തിയ കഠിന പരിശ്രമത്തിന്റെ ഭാഗമായാണ് അതിതീവ്ര വ്യാപനമുണ്ടായിട്ടും ഗുരുതരമല്ലാത്ത സ്ഥിതിയിൽ നിയന്ത്രിക്കാനായത്.

ടിപിആർ ഉയരുന്നത് 
സ്വാഭാവികം
കേന്ദ്ര സർക്കാരിന്റെ പുതുക്കിയ മാനദണ്ഡമനുസരിച്ച് രോഗലക്ഷണമുണ്ടെങ്കിൽ മാത്രമാണ് പരിശോധന. അതിനാൽ ടിപിആർ നിരക്ക് ഉയരുക സ്വാഭാവികം.

ഓഫീസുകളിൽ അണുബാധ നിയന്ത്രണസംഘം
സ്ഥാപനങ്ങളിലും ഓഫീസുകളിലും അണുബാധ നിയന്ത്രണ സംഘം(ഇൻഫെക്ഷൻ കൺട്രോൾ ടീം–-ഐസിടി) രൂപീകരിക്കണം. തെരഞ്ഞെടുത്ത അംഗങ്ങൾക്ക് പരിശീലനം നൽകണം. ദിവസവും രോഗലക്ഷണ പരിശോധന നടത്തുക എന്നതാണ് പ്രധാന ഉത്തരവാദിത്വം.

അടച്ചുപൂട്ടൽ 
അവസാന മാർഗം: മന്ത്രി
കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും അടച്ചുപൂട്ടൽ അവസാന മാർഗമാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സ്ഥാപനങ്ങളിലും ഓഫീസുകളിലും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ക്ലസ്റ്റർ മാനേജ്മെന്റിന് രൂപം നൽകിയതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ക്ലസ്റ്റർ മാനേജ്മെന്റ്
ഒരേ ഓഫീസ് മുറിയിലോ സ്ഥാപനത്തിലോ ക്ലാസിലോ അല്ലെങ്കിൽ ഒരേ പ്രദേശത്തോ പ്രവർത്തിക്കുന്നവർക്കിടയിൽ രണ്ടിലധികം പേർക്ക് ഏഴ് ദിവസത്തിനുള്ളിൽ രോഗം വരുമ്പോഴാണ് ക്ലസ്റ്റർ രൂപപ്പെടുന്നത്. ക്ലസ്റ്ററിൽ രോഗം വരാൻ സാധ്യതയുള്ളവരെ സമ്പർക്കവിലക്കിൽ ആക്കണം. എൻ 95 മാസ്കിന്റെ ഉപയോഗം, ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ പാലിക്കണം. ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോൾ മാസ്ക് നീക്കം ചെയ്യുമ്പോഴാണ് ഓഫീസിൽ വ്യാപനമുണ്ടാകുന്നത്. ഓഫീസുകളിൽ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നില്ലെന്ന് ഉറപ്പാക്കണം.

ലാർജ് ക്ലസ്റ്റർ
പത്ത് ആളുകളിലധികം കോവിഡ് ബാധിച്ചാൽ ആ പ്രദേശം ലാർജ് ക്ലസ്റ്ററാകും. പത്തിലധികം പേർക്ക് രോഗമുള്ള അഞ്ച് ക്ലസ്റ്ററുകളിലധികം ഉണ്ടെങ്കിൽ പ്രാദേശിക ആരോഗ്യ അധികൃതരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപനം അഞ്ച് ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിക്കാം.

Previous Post

‘കൂട്ടുവേഷങ്ങള്‍’ക്ക് 
മ്യൂണിക്ക് പുരസ്കാരം

Next Post

ദിലീപിന്‌ കൊലപാതക ഗൂഢാലോചനക്കുറ്റവും

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ദിലീപിന്‌-കൊലപാതക-ഗൂഢാലോചനക്കുറ്റവും

ദിലീപിന്‌ കൊലപാതക ഗൂഢാലോചനക്കുറ്റവും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.