“ഡിവൈഎഫ്ഐ ഗുണ്ടകളെ ഉപയോഗിച്ച് പിണറായി വിജയൻ അടിച്ചമർത്താൻ നോക്കിയാൽ മരിക്കേണ്ടി വന്നാലും സമരത്തിൽ നിന്ന് പിറകോട്ടില്ല. ഇത് കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷനേതാവും യുഡിഎഫും പ്രഖ്യാപിച്ച സമരമാണ്. സമരത്തെ ഭീരുക്കളാണ് അക്രമിക്കുന്നത്. സഖാക്കളെകാളും സന്തോഷം സംഘികൾക്കാണ്. അതുകൊണ്ടു തന്നെ എൻ്റെ നിലപാട് ശരിയുടെ പക്ഷത്താണ്. അത് കുടി ഒഴിപ്പിക്കുന്ന പിണറായി ഭരണകൂടത്തിന് എതിരെയാണ്. ഭക്ഷണത്തിൻ്റെ പേരിൽ മനുഷ്യരെ തല്ലി കൊല്ലുന്ന സംഘപരിവാറിനെതിരെയാണ്.”
“അതിനെതിരെ സമരം ചെയ്യുക തന്നെ ചെയ്യും. ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്നോ അക്രമിച്ച് ഇല്ലാതാക്കമെന്നും സഖാക്കളോ സംഘികളോ നോക്കണ്ട പിന്നെ യെച്ചൂരിയെ തല്ലിയ സംഘികളും ജയകൃഷ്ണൻ മാസ്റ്ററെ പടമാക്കിയ പിണറായിയുടെ കേരളത്തിലെ സംഘാക്കളും ഒന്നാണ്. അതാണല്ലോ ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണത്തിൽ സംഘികൾ വിളിച്ച മുദ്രാവാക്യം സഖാക്കൾക്ക് എതിരെ അല്ലല്ലോ മുസ്ലിം മത വിശ്വസിക്കൾക്ക് എതിരെയാണല്ലോ? സംഘികൾക്ക് എതിരെ യുഎപിഎ പോലും ചുമത്താതെ സംരക്ഷിച്ചത് പിണറായി പോലീസ്. ഇതാണ് ചുവപ്പ് നരച്ചാൽ കാവി.” റിജിൽ മാക്കുറ്റിയെ പരിഹസിച്ചുള്ള കണ്ണൂരിലെ കാവിപ്പട എന്ന ഫേസ്ബുക്ക് പേജിലെ പോസ്റ്റിനെതിരെയാണ് റിജിൽ മാക്കുറ്റിയുടെ പ്രതികരണം.
അതേസമയം സമാധാനപരമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെ പ്രകോപനം സൃഷ്ടിച്ച ഡിവൈഎഫ്ഐ-സിപിഎം ഗുണ്ടകളെ പോലീസ് സംരക്ഷിക്കുകയാണെന്ന് കെസിപിപി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. മന്ത്രി എം വി ഗോവിന്ദൻ പങ്കെടുക്കുന്ന പരിപാടിയിൽ നുഴഞ്ഞു കയറി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു കെ സുധാകരൻ.
സിപിഎമ്മിന്റെ പോഷക സംഘത്തെപ്പോലെയാണ് സംസ്ഥാനത്തെ പോലീസ് പെരുമാറുന്നത്. അക്രമത്തെ പിന്തുണയ്ക്കാനാണ് പോലീസ് ശ്രമിക്കുന്നതെങ്കിൽ കോൺഗ്രസ് അത് കയ്യുംകെട്ടി നോക്കിനിൽക്കില്ല. ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടു.