ലണ്ടന്‍> യുകെയിലെ മലയാളി സമൂഹം ഉള്‍പ്പെട്ട വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ യുകെയിൽ സുരക്ഷിതമായി വാഹനമോടിക്കുന്നതിനെക്കുറിച്ച് കൈരളി യുകെ ബോധവല്‍ക്കരണം ആരംഭിക്കുന്നു. ഇടതുപക്ഷ സാംസ്കാരിക സംഘടനയായ കൈരളി അവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ബോധവല്‍ക്കരണം സംഘടിപ്പിക്കുന്നത്.
‘ഈ അടുത്ത കാലത്തായി നിരവധി റോഡപകട മരണങ്ങളിൽ യുകെയിലെ മലയാളി സമൂഹം ഞെട്ടലും സങ്കടവും ഉള്ളവരാണ്.
യുകെയിൽ സുരക്ഷിതമായി വാഹനമോടിക്കുന്നതിനെക്കുറിച്ച് നമ്മുടെ സമൂഹത്തിൽ അവബോധം സൃഷ്ടിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.യുകെ റോഡുകളിൽ പുതിയതായി വരുന്നവരെ മികച്ച ഡ്രൈവിംഗ് ശീലങ്ങളെപ്പറ്റി ബോധവൽക്കരിക്കുന്ന ഒരു പരമ്പര കൈരളി യുകെ, ആരംഭിക്കുകയാണ്’- സംഘടന ഫേസ്ബുക്ക് പേജില്‍ പറഞ്ഞു.
ആദ്യ പോസ്റ്റ് താഴെ: