ന്യൂഡൽഹി
അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് കേന്ദ്രം ഫെബ്രുവരി 28 വരെ നീട്ടി. ഈ മാസം 31വരെ ഏര്‍പ്പെടുത്തിയ വിലക്കാണ് നീട്ടിയത്. ഇന്ത്യയിലേക്കും തിരികെയും ഷെഡ്യൂള്‍ പ്രകാരമുള്ള സര്‍വീസ് 2020 മാര്‍ച്ച് 20മുതല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. കാർഗോ വിമാനങ്ങള്‍ക്കും പ്രത്യേക അംഗീകാരമുള്ള സർവീസുകൾക്കും വിലക്ക് ബാധകമല്ല. നാൽപ്പതോളം രാജ്യങ്ങളിലേക്കുള്ള എയർ ബബിൾ സംവിധാനത്തിലുള്ള വിമാന സർവീസുകളെയും വിലക്ക് ബാധിക്കില്ല.