വിജയകരമായി ഓപ്പറേഷൻ നടക്കുകയും ചെയ്തു. പിന്നീട് എല്ലാം ശുഭം എന്ന് കരുതി മുന്നോട്ട് പോവുമ്പോഴാണ് ഇടിത്തീ പോലെ ആ വാർത്ത ഉസീൽ കേട്ടത്. ഓപ്പറേഷൻ കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ താനുമായി പിണങ്ങിയ കാമുകി പിന്നീട് ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ താല്പര്യമില്ല എന്നറിയിച്ചു. ദിവസങ്ങൾക്കുള്ളിൽ മറ്റൊരു വാർത്തയും പുറത്ത് വന്നു. കാമുകി മറ്റൊരു പുരുഷനെ വിവാഹം കഴിച്ചു. ഇതിലും വലിയ തേപ്പ് സ്വപ്നങ്ങളിൽ മാത്രം…
“ഞാൻ അവളുടെ (കാമുകിയുടെ) അമ്മയ്ക്ക് വൃക്ക ദാനം ചെയ്തു , അവൾ എന്നെ ഉപേക്ഷിച്ച് ഒരു മാസത്തിന് ശേഷം വിവാഹിതയായി,” ഉസീൽ ടിക്ക് ടോക് വിഡിയോയിൽ പറഞ്ഞു. ഉസീലിന്റെ ടിക്ക് ടോക്ക് വീഡിയോ 14 ദശലക്ഷത്തിലധികം വ്യൂ നേടുകയും വൈറലാവുകയും ചെയ്തതായി ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു.
“സങ്കടപ്പെടരുത്, അവൾക്ക് ഒരു മികച്ച മാന്യനെ നഷ്ടപ്പെട്ടു. മുന്നോട്ട് പോകുക, നിങ്ങളെ അഭിനന്ദിക്കുന്ന നല്ലൊരു സ്ത്രീയെ കണ്ടെത്തുക” എന്നാണ് വീഡിയോയ്ക്ക് കീഴിൽ ഒരാളുടെ കമന്റ്. അതെ സമയം തന്റെ മുൻ കാമുകിയോട് യാതൊരു പകയും തൻ വച്ച് പുലർത്തുന്നില്ലെന്ന് ഉസീൽ വ്യക്തമാക്കി. “എനിക്ക് അവളോട് ഒരു വിരോധവുമില്ല… ഞങ്ങൾ സുഹൃത്തുക്കളല്ല, പക്ഷേ ഞങ്ങൾ പരസ്പരം വെറുക്കുന്നില്ല. ടിക് ടോക്കിന് വേണ്ടി മാത്രമാണ് ഞാൻ വീഡിയോ നിർമ്മിച്ചത്, അത് ഇത്രയും വൈറലാവുമെന്ന് ഞാൻ കരുതിയില്ല,” ഉസീൽ പറയുന്നു. ഒരു വൃക്ക മാത്രമാണ് ഇപ്പോഴുള്ളതെങ്കിലും താൻ ആരോഗ്യവാനാണെന്ന് ഉസീൽ വ്യക്തമാക്കി.
മറ്റൊരാൾ ഇതേ തെറ്റ് ആവർത്തിക്കരുതെന്ന് ഉസീലിനോട് പറഞ്ഞു. ദാനം ചെയ്യാൻ തനിക്ക് അധികം വൃക്കയില്ല എന്ന് അല്പം നർമത്തോടെ ഉസീൽ മറുപടി പറഞ്ഞു.