പാലക്കാട്: സംഘ്പരിവാറിന്റെയും വർഗീയ ശക്തികളുടെയും ടെലിപ്രോംപ്റ്ററാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെന്ന് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എംഎൽഎ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രോംപ്റ്റർ വർഗീയത പറയാൻ കോടിയേരി കടം മേടിച്ചതുകൊണ്ടാണ് ഇക്കണോമിക്ക് ഫോറത്തിലെ പ്രസംഗം തടസ്സപ്പെട്ടത്. ഭരണത്തിന്റെ ദയനീയ പരാജയത്തെ വർഗീയത കൊണ്ട് മറയ്ക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നും ഷാഫി വ്യക്തമാക്കി.
വർഗീയ പ്രചാരണം നിർത്തിയിട്ട് കൊള്ളാവുന്ന ആരെയെങ്കിലും ആഭ്യന്തര വകുപ്പിന്റെ തലപ്പത്ത് ഇരുത്താൻ കോടിയേരി തയ്യാറാകണം. ഗുണ്ടകൾക്ക് പോലീസിനെ പുല്ലുവിലയാണെന്നും ആഭ്യന്തര വകുപ്പ് ദുരന്തമായി മാറിയെന്നും ഷാഫി കൂട്ടിച്ചേർത്തു.
Content Highlights: Shafi Parambil on Kodiyeri Balakrishnan Teleprompter