തൃശൂര്‍ 15, തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം 8, മലപ്പുറം 4, ഇടുക്കി 3, പാലക്കാട് 2 എന്നിങ്ങനെയാണ് ഇന്ന് ഒമിക്രോൺ കേസുകള്‍ സ്ഥിരീകരിച്ച ജില്ലകളിലെ കണക്ക്. പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഓരോരുത്തര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.
Also Read:
വിദേശത്തു നിന്നെത്തിയ നാല് തമിഴ്നാട് സ്വദേശികളും പട്ടികയിലുണ്ട്. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് എത്തിയ 36 പേര്‍ക്കും ലോ റിസ്ക് രാജ്യങ്ങളിൽ നിന്നെത്തിയ 9 പേര്‍ക്കും രോഗമുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ 9 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 7 പേര്‍ക്കും തൃശൂരിൽ രണ്ട് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.
തിരുവനന്തപുരത്ത് ഒമിക്രോൺ സ്ഥിരീകരിച്ച കോളേജിൽ ക്ലസ്റ്റര്‍ ബാധയാണ് ഉണ്ടായതെന്നാണ് മന്ത്രി അറിയിച്ചിട്ടുള്ളത്. ടൂര്‍ പോയി വന്ന ശേഷം ഇവിടെ വിദ്യാര്‍ഥികളിൽ കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
Also Read:
സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ച 401 പേര്‍ ലോ റിസ്ക് രാജ്യങ്ങളിൽ നിന്ന് എത്തിയവരാണ്. ഹൈറിസ്ക് രാജ്യങ്ങളിൽ നിന്നുള്ള 101 പേര്‍ക്കും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. 70 പേര്‍ക്കാണ് ഇതുവരെ സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചിട്ടുള്ളത്. 19 പേര്‍ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്.