കോഴിക്കോട്: കൈതപ്പൊയിലിൽ മർക്കസ് നോളജ് സിറ്റിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണു. ഇരുപതോളം പേർക്ക് പരിക്കേറ്റു. അഞ്ചുപേരുടെ നില ഗുരുതരമാണ്. നിർമാണത്തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Photo: Special arrangement
സ്വകാര്യ സ്കൂൾ കെട്ടിടത്തിന്റെ നിർമാണത്തിനിടയിലാണ് അപകടമുണ്ടായത്. ഇതിന്റെ ഒന്നാം നിലയുടെ കോൺക്രീറ്റ് നടക്കുകയായിരുന്നു. തൂൺ തെന്നിമാറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന. കെട്ടിടത്തിന്റെ തകർന്നുവീണ ഭാഗങ്ങൾ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്.
content highlights:building under construction collapsed in kozhikode